മാര്‍ക്ക് സക്കര്‍ബര്‍ഗ്, മെറ്റ സ്ഥാപകന്‍/ട്വിറ്റര്‍ 
Business

വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; ഒരാഴ്ചക്കുള്ളില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി പോകും

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ ആഴ്ച തന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നവംബറില്‍ 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എന്ന പേരിലാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. 

പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തില്‍ അടുത്തയാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബറില്‍ പിരിച്ചുവിടാന്‍ കമ്പനി തീരുമാനമെടുത്തു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ജീവനക്കാര്‍ കേട്ടത്. എന്നാല്‍ രണ്ടാമതും ഒരു പിരിച്ചുവിടല്‍ ഉണ്ടാവുമെന്ന കാര്യം ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഡയറക്ടര്‍മാരോടും വൈസ് പ്രസിഡന്റുമാരോടും കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. പിരിച്ചുവിടല്‍ ഉടന്‍ തന്നെ നടപ്പാക്കാനാണ് കമ്പനി നീക്കം ആരംഭിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21