Fixed Deposit scheme പ്രതീകാത്മക ചിത്രം
Business

എഫ്ഡിയും ഡൈവേഴ്‌സിഫൈ ചെയ്യാം, പണം വളരാന്‍ ഇതാ ലാഡറിങ് സ്ട്രാറ്റജി; വിശദാംശങ്ങള്‍

ഒന്നിനെ മാത്രം ആശ്രയിക്കുന്നതിന് പകരം നിക്ഷേപം ഡൈവേഴ്സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം

Author : സമകാലിക മലയാളം ഡെസ്ക്

കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടുമെന്ന ചിന്തയില്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തേടി പോകുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ എഫ്ഡി പോലുള്ള പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളോടുള്ള താത്പര്യം ആളുകളുടെ ഇടയില്‍ കുറഞ്ഞിട്ടുണ്ട്. പലിശ വരുമാനം കുറവാണ് എന്ന് ചൂണ്ടിക്കാട്ടി എസ്ഐപിയിലോ ഓഹരി വിപണിയിലോ നിക്ഷേപിച്ചുകൂടേ എന്ന് ചോദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ കനത്ത ഇടിവിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്.

ഒന്നിനെ മാത്രം ആശ്രയിക്കുന്നതിന് പകരം നിക്ഷേപം ഡൈവേഴ്സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥിരവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കുന്നതില്‍ എഫ്ഡികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പലിശ നിരക്കിലെ ചലനങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, അച്ചടക്കമുള്ള സമ്പാദ്യത്തിന്റെ ആവശ്യകത എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമ്പോള്‍ എഫ്ഡികള്‍ തേടി വരുന്നത് സ്വാഭാവികമാണ്.

എന്നാല്‍, മുഴുവന്‍ പണവും ഒറ്റ എഫ്ഡിയില്‍ നിക്ഷേപിക്കുന്നത് നല്ല രീതിയല്ല. പ്രത്യേകിച്ച് വരുമാനം, എളുപ്പത്തില്‍ ക്ലോസ് ചെയ്യല്‍, ഫ്ളെക്സിബിലിറ്റി എന്നിവ പലര്‍ക്കും പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി നല്ലൊരു രീതിയാകുന്നത്.

എഫ്ഡി ലാഡറിങ്?

എഫ്ഡി ലാഡറിങ് ഒരു നിക്ഷേപ സ്ട്രാറ്റജിയാണ്. ഇതില്‍ മുഴുവന്‍ നിക്ഷേപം (ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപ) ഒരൊറ്റ കാലാവധിക്കു പകരം പല കാലാവധികളുള്ള എഫ്ഡികളാക്കി മാറ്റുന്നു. ഓരോ എഫ്ഡിക്കും ഒരു ഏണിപ്പടി പോലെ വ്യത്യസ്തമായ കാലാവധികള്‍. മൊത്തം തുകയായ രണ്ടു ലക്ഷം രൂപ അഞ്ചായി വിഭജിക്കുന്നു. 40,000 രൂപ വീതം വ്യത്യസ്ത കാലാവധി വെച്ച് എഫ്ഡിയാക്കുന്നു. ഉദാഹരണത്തിന് 1, 2, 3, 4, 5 വര്‍ഷത്തേക്ക്. ഇങ്ങനെ ചെയ്യുമ്പോള്‍ പണം പല സമയങ്ങളിലായി കൈയിലെത്തും. പുതിയ പലിശ നിരക്കുകള്‍ പ്രയോജനപ്പെടുത്താനാകും.ഫണ്ട് പുനര്‍നിക്ഷേപത്തിലൂടെ സമ്പാദ്യം വളര്‍ത്തിയെടുക്കാം.

രണ്ടു ലക്ഷം രൂപ അഞ്ചായി വിഭജിച്ച് വ്യത്യസ്ത കാലാവധിയില്‍ നിക്ഷേപിച്ചു എന്ന് കരുതുക. അതില്‍ ആദ്യത്തെ 40,000 ഒരു വര്‍ഷം കഴിഞ്ഞ് കാലാവധിയെത്തും. രണ്ടാമത്തെ 40,000 രണ്ടു വര്‍ഷം കഴിഞ്ഞ് കാലാവധി പൂര്‍ത്തിയാകും. അങ്ങനെ അഞ്ചാമത്തെ എഫ്ഡി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ കാലാവധിയെത്തും. അങ്ങനെയൊരു ഇടവേളയാണ് നല്‍കിയത്. അഞ്ചു വര്‍ഷത്തേക്കുള്ള പ്ലാനിങ്.

ആദ്യത്തെ എഫ്ഡി കാലാവധി എത്തുമ്പോള്‍ വീണ്ടുമൊരു നാലു വര്‍ഷത്തേക്ക് പുനര്‍നിക്ഷേപം നടത്തുന്നു. അത്യാവശ്യം വന്നാല്‍ മറ്റ് എഫ്ഡികള്‍ പൊട്ടിക്കാതെ ഈ തുക പ്രയോജനപ്പെടുത്തുകയും ചെയ്യാം. രണ്ടാമത്തെ എഫ്ഡി രണ്ടു വര്‍ഷം കഴിഞ്ഞ് കാലാവധി എത്തും. അത് മൂന്നു വര്‍ഷത്തേക്ക്, മൂന്നാമത്തെ എഫ്ഡി രണ്ടു വര്‍ഷത്തേക്ക് എന്നിങ്ങനെ എന്ന ക്രമത്തില്‍ വീണ്ടും നിക്ഷേപിക്കുക. അഞ്ചാം വര്‍ഷം മുഴുവന്‍ തുകയും പലിശയും കൈയില്‍ കിട്ടും. തുടര്‍ന്ന് വീണ്ടും നിക്ഷേപിക്കുന്നത് വഴി പണം വളരും.

FD can also be diversified, here is a laddering strategy to grow money; details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

പോസ്റ്ററില്‍ അച്ഛനും മകളും; നല്ല 'തുടക്ക'ത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍

'വിസ്കി റാക്കൂണുമായി' എർലിങ് ഹാളണ്ട് നോർവേയിൽ തിരിച്ചെത്തി! വില 62,000, പിന്നിൽ ഒരു കഥയുണ്ട്

'കുടുംബകാര്യങ്ങളില്‍ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ'; 'രാപ്പകലിന്റെ' വിക്കി പേജ് തിരുത്തി ട്രോളന്മാര്‍

'ഇന്നും ഇരുട്ടില്‍ തന്നെ'; രാത്രി ഏഴിന് ശേഷം പവര്‍കട്ടെന്ന് കെഎസ്ഇബി