ഇന്‍സ്റ്റയില്‍ ഇനി കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ട! പുതിയ ഫീച്ചര്‍ ഇതാ

Instagram now lets you edit comments without deleting them
Instagram ANI
Updated on
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളില്‍ കമന്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. കമന്റ് പോസ്റ്റ് ചെയ്തതിന് ശേഷം 'എഡിറ്റ്' ഓപ്ഷന്‍ ടാപ്പ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അക്ഷരത്തെറ്റുകള്‍ തിരുത്താനോ ചെറിയ മാറ്റങ്ങള്‍ വരുത്താനോ കഴിയും.

കമന്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ മാറ്റങ്ങള്‍ വരുത്തിയ കമന്റുകളില്‍ ചാരനിറത്തിലുള്ള 'എഡിറ്റഡ്' ലേബല്‍ കാണാം. എന്നാല്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷം പ്ലാറ്റ്ഫോം പഴയ കമന്റ് കാണിക്കില്ല. പുതിയ ഫീച്ചര്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ പിശകുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ്.

Instagram now lets you edit comments without deleting them
വിദേശത്ത് നിന്ന് അയക്കുന്ന പണം ഉടന്‍ തന്നെ നാട്ടിലെത്തും; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

കമന്റ് എഡിറ്റിങ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം

കമന്റുകള്‍ പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ഒന്നിലധികം തവണ ഇത്തരത്തില്‍ മാറ്റങ്ങള്‍ നടത്താം. കമന്റ് ഡിലീറ്റ് ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ കഴിയും. കമന്റ് എഡിറ്റ് ചെയ്തുകഴിഞ്ഞാല്‍, മാറ്റങ്ങള്‍ വരുത്തിയെന്ന് ഒരു ലേബല്‍ കാണാം. ഇന്‍സ്റ്റാഗ്രാമിന് സമാനമായ കമന്റ് അല്ലെങ്കില്‍ മെസേജ് എഡിറ്റിങ് ഫീച്ചറുകള്‍ നിരവധി പ്ലാറ്റ്ഫോമുകളിലുണ്ട്.

Summary

Instagram now lets you edit comments without deleting them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com