fd laddering strategy file
Business

ഓരോ വര്‍ഷവും കൈ നിറയെ പണം, എന്താണ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി?; നേട്ടങ്ങള്‍ അറിയാം

അധികം റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അധികം റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം. ഒന്നിനെ മാത്രം ആശ്രയിക്കുന്നതിന് പകരം നിക്ഷേപം ഡൈവേഴ്‌സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥിരവും വൈവിധ്യപൂര്‍ണവുമായി ഒരു പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കുന്നതില്‍ എഫ്ഡികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എന്നാല്‍ മുഴുവന്‍ തുകയും ഒറ്റ എഫ്ഡിയില്‍ നിക്ഷേപിക്കുന്നത് നല്ല രീതിയല്ല. പ്രത്യേകിച്ച് വരുമാനം, ലിക്വഡിറ്റി, എളുപ്പത്തില്‍ ക്ലോസ് ചെയ്യല്‍, ഫ്‌ലെക്‌സിബിലിറ്റി എന്നിവ പലര്‍ക്കും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ എഫ്ഡി ലാഡറിങ് സ്ട്രാറ്റജി നല്ലൊരു രീതിയാണ്.

എന്താണ് ലാഡറിങ് സ്ട്രാറ്റജി:

ഇവിടെ എഫ്ഡിയായി നിക്ഷേപിക്കുന്ന തുക പലഭാഗങ്ങളായി വിഭജിക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ തുകയും ഒന്നിച്ച് സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ആ പണം മൂന്നു തുല്യ ഭാഗങ്ങളായി വിഭജിക്കണം. തുടര്‍ന്ന് ഈ പണം ഒരു വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം കാലാവധിയില്‍ എഫ്ഡിയായി നിക്ഷേപിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം കാലാവധിയിലും നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെയാണ് സ്ഥിരനിക്ഷേപത്തിന് ലാഡര്‍ തയ്യാറാക്കുന്നത്.

ഉദാഹരണമായി കൈയില്‍ 9 ലക്ഷം രൂപ ഉണ്ടെന്ന് കരുതുക. എഫ്ഡി ലാഡറിങ് സ്ട്രാറ്റജി അനുസരിച്ച് ആദ്യ മൂന്ന് ലക്ഷം രൂപ ഒരു വര്‍ഷം കാലാവധിയില്‍ നിക്ഷേപിക്കുന്നു. രണ്ടാമത്തെ മൂന്ന് ലക്ഷം രൂപ രണ്ടു വര്‍ഷം കാലാവധിയിലും നിക്ഷേപിക്കുന്നു എന്ന് കരുതുക. ശേഷിക്കുന്നത് മൂന്ന് വര്‍ഷം കാലാവധിയില്‍ നിക്ഷേപിക്കുന്നു. ഇവിടെ ആദ്യ വര്‍ഷം കഴിയുമ്പോള്‍ പണത്തിന് ആവശ്യം വന്നാല്‍ ആദ്യത്തെ എഫ്ഡിയുടെ കാലാവധി തീരുന്നതിനാല്‍ അത് ഉപയോഗിക്കാവുന്നതാണ്. പണത്തിന് ആവശ്യമില്ലെങ്കില്‍ വീണ്ടും ഒരു വര്‍ഷത്തേയ്ക്ക് കൂടി റീഇന്‍വെസ്റ്റ് ചെയ്യാനും സാധിക്കും. അങ്ങനെ വന്നാല്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ പണത്തിന് ആവശ്യം വരുമ്പോള്‍ രണ്ടു എഫ്ഡികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഒന്ന് രണ്ടു വര്‍ഷം കാലാവധിയില്‍ നിക്ഷേപിച്ചതും രണ്ടാമത്തേത് ഒരു വര്‍ഷം കഴിഞ്ഞ് കാലാവധി തീര്‍ന്നപ്പോള്‍ റീഇന്‍വെസ്റ്റ് ചെയ്തതും. ഇത്തരത്തില്‍ ഓരോ വര്‍ഷവും ലിക്വിഡിറ്റി ഉറപ്പാക്കാന്‍ സാധിക്കുന്നതാണ് ഇതിന്റെ ഗുണം.

fd laddering strategy, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷിനെതിരെ എന്‍എസ്എസ്

'അമ്മ കരഞ്ഞു, ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും അമ്മ മറന്നു'; ആശിഷ് ജോ ആന്റണി

പ്രതിമാസം ഏഴായിരം രൂപ നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി

'കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ? സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ലോകത്ത്'

സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുകയാണോ?, അഞ്ചുശതമാനം പോലും പലിശ ഇല്ല; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ പ്ലാന്‍