വീട്ടിലുള്ള പഴയ ഫോണുകള്‍ രഹസ്യ 'സ്വര്‍ണ ഖനി'യാകാം; എന്താണ് അര്‍ബന്‍ മൈനിങ്?

വൈദ്യുതി നന്നായി കടത്തിവിടുന്നതിനും തുരുമ്പ് എടുക്കാതിരിക്കുന്നതിനും സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്.
old phones
old phonesai image
Edited By:
Updated on
1 min read

നിങ്ങളുടെ അലമാരകളിലും മേശവലിപ്പുകളിലും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പൊടിപിടിച്ചു കിടക്കുന്ന നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടോ? ഇവ വെറുമൊരു പാഴ് വസ്തുക്കളാണ് എന്ന് കരുതേണ്ടതില്ല. ഇവ വീട്ടിലെ കൊച്ചു 'സ്വര്‍ണഖനികള്‍' ആണ് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. ഓരോ ഉപകരണത്തിലും വലിയ അളവില്‍ ലോഹങ്ങള്‍ ഇല്ലെങ്കിലും ആധുനിക ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ ചെറിയ തരത്തില്‍ വിലയേറിയ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വൈദ്യുതി നന്നായി കടത്തിവിടുന്നതിനും തുരുമ്പ് എടുക്കാതിരിക്കുന്നതിനും സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. സ്മാട്ട്‌ഫോണുകളില്‍ സ്വര്‍ണത്തിന് പുറമേ വെള്ളിയും ചെറിയ അളവില്‍ ഉണ്ട്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ മൂല്യമേറിയ ലോഹങ്ങളുടെ അളവ് ഉയരുന്നു.

അര്‍ബന്‍ മൈനിങ്

ഭൂമിക്കടിയിലെ പാറകളില്‍ നിന്ന് ലോഹങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നതിന് പകരം വലിച്ചെറിയുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ നിന്ന് ഇവ വീണ്ടെടുക്കുന്നതിനെയാണ് അര്‍ബന്‍ മൈനിങ് എന്ന് പറയുന്നത്. ഒരു ടണ്‍ പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഒരു ടണ്‍ ഖനനം ചെയ്ത സ്വര്‍ണ അയിരിനേക്കാള്‍ 100 മടങ്ങ് വരെ കൂടുതല്‍ സ്വര്‍ണം അടങ്ങിയിരിക്കാമെന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട് പറയുന്നു. അതായത് ഒരു ടണ്‍ പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് 300ഗ്രാമോളം സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റീസൈക്ലിങ്ങിലെ വെല്ലുവിളികള്‍

ഔദ്യോഗിക റീസൈക്ലിങ് സംവിധാനങ്ങളിലേക്ക് പഴയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എത്തിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. 2022ല്‍ ലോകത്ത് 6.2 കോടി ടണ്‍ ഇ- മാലിന്യമാണ് ഉണ്ടായതെന്ന് യുഎന്‍ ഗ്ലോബല്‍ ഇ- വേസ്റ്റ് മോണിറ്റര്‍ 2024 റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 22 ശതമാനം മാത്രമാണ് റീസൈക്ലിങ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഭൂരിഭാഗം ഫോണുകളിലും മറ്റുമുള്ള മൂല്യമേറിയ ലോഹങ്ങള്‍ വീണ്ടെടുത്ത് മാനുഫാക്ച്ചറിങ് സൈക്കിളില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് സാരം.

എന്തു ചെയ്യണം?

ഒരു പഴയ ഫോണ്‍ വലിച്ചെറിയുന്നതിന് മുന്‍പ് അത് റിപ്പയര്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമോ എന്ന് നോക്കുന്നത് നല്ലതാണ്. വില്‍ക്കാനോ, എക്‌സ്‌ചേഞ്ച് ചെയ്യാനോ, അല്ലെങ്കില്‍ അംഗീകൃത ഇ- വേസ്റ്റ് റീസൈക്ലര്‍ക്ക് നല്‍കാന്‍ സാധിക്കുമോ എന്നും പരിശോധിക്കാവുന്നതാണ്. ഉപകരണങ്ങളുടെ ഉപയോഗാവധി കഴിയുമ്പോള്‍ അവ റീസൈക്ലിങ് ചെയ്യുന്നതിലൂടെ വിലയേറിയ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ സാധിക്കും.

old phones
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്ന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
old phones
'ഇ20 പെട്രോളില്‍ ക്ലോറൈഡും ഈര്‍പ്പവും, എന്‍ജിന്‍ തകരും'; ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍
Summary

old phones could be a hidden gold mine, explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com