senior citizen ai image
Business

സീനിയര്‍ സിറ്റിസണ്‍ ആണോ?, കൈ നിറയെ പണം; 8.50 ശതമാനം വരെ പലിശ, അറിയാം ബാങ്കുകളുടെ പട്ടിക

ഓഹരി വിപണി എന്ന് തിരിച്ചുവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഓഹരി വിപണി എന്ന് തിരിച്ചുവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ചിലപ്പോള്‍ കൈ പൊള്ളാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം ലക്ഷ്യമിട്ട് വിപണിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുള്ളൂ എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം.

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവരാണ്. പ്രായാധിക്യം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് റിസ്‌ക് എടുക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്.നിലവില്‍ എഫ്ഡിയില്‍ നിന്നുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെ ആശ്രയിക്കുന്നത് തുടരുകയാണ്. ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്നതാണ് എഫ്ഡിയെ തന്നെ ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ റിസ്‌ക് എടുക്കാതെ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെങ്കില്‍ എഫ്ഡിയില്‍ തുടരുന്നതില്‍ എന്താണ് തെറ്റ് എന്ന ചോദ്യവും ഉയരുന്നുണ്ട്. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ ഉയര്‍ന്ന പലിശനിരക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ചുവടെ:

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50 ശതമാനം വരെ പലിശ

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.30 ശതമാനം വരെ പലിശ

ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50 ശതമാനം വരെ പലിശ

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50 ശതമാനം വരെ പലിശ

ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25 ശതമാനം വരെ പലിശ

ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.30 ശതമാനം വരെ പലിശ

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25 ശതമാനം വരെ പലിശ

FD rate up to 8.5% for senior citizens, details

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

"പ്രാഞ്ചിയേട്ട'നിൽ ഡബ്ബ് ചെയ്തത് ഞാനല്ല, വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീട്'; സസ്പെൻസ് വെളിപ്പെടുത്തി ടി ജി രവി

ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു: ഭക്ഷ്യവിഷബാധ?

'വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്'... 'wow'!!!

വീട്ടില്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഈ അശ്രദ്ധകള്‍ ഒഴിവാക്കാം