Senior Citizen  ai image
Business

കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; സീനിയര്‍ സിറ്റിസണ്‍സിന് തെരഞ്ഞെടുക്കാവുന്ന ബാങ്കുകള്‍, പട്ടിക അറിയാം

ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. എന്ന് തിരിച്ചുവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ നഷ്ടം വരില്ല എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ചിലപ്പോള്‍ കൈ പൊള്ളാന്‍ സാധ്യതയുണ്ട്.

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവരാണ്. പ്രായാധിക്യം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് റിസ്‌ക് എടുക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്ന ഘടകം. നിലവില്‍ എഫ്ഡിയില്‍ നിന്നുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഇതിന് ആനുപാതികമായി ബാങ്കുകള്‍ എഫ്ഡി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെ ആശ്രയിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്നതാണ് എഫ്ഡിയെ തന്നെ ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ റിസ്‌ക് എടുക്കാതെ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെങ്കില്‍ എഫ്ഡിയില്‍ തുടരുന്നതില്‍ എന്താണ് തെറ്റ് എന്ന ചോദ്യവും ഉയരുന്നുണ്ട്. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ ഉയര്‍ന്ന പലിശനിരക്ക് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ചുവടെ:

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50 ശതമാനം പലിശ- അഞ്ചുവര്‍ഷം കാലാവധി

ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 8.30 ശതമാനം പലിശ- രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധി

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50 ശതമാനം പലിശ- മൂന്ന് വര്‍ഷവും ഒരു ദിവസവും കാലാവധി

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.50 ശതമാനം പലിശ- കാലാവധി 800 ദിവസം

ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25 ശതമാനം പലിശ- 23 മാസവും ഒരു ദിവസവും തൊട്ട് 27 മാസം വരെയുള്ള കാലാവധി

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.30 ശതമാനം പലിശ-മൂന്ന് വര്‍ഷവും ഒരു ദിവസവും തൊട്ട് മൂന്ന് വര്‍ഷവും ആറു മാസവും വരെ കാലാവധി

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25 ശതമാനം പലിശ- 666 ദിവസം കാലാവധി

FD rate up to 8.5% for senior citizens, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി