'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

'നിന്നേക്കാളും നന്നായി 'മൂക്കുത്തി അമ്മ'നെ അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല'.
Nayanthara, Khushbu
Nayanthara, Khushbu ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നയൻതാരയെ നായികയാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂക്കുത്തി അമ്മൻ 2'. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കോമഡി- ഫാന്റസി വിഭാ​ഗത്തിലൊരുങ്ങുന്ന ചിത്രം നവംബർ ആറിനാണ് റിലീസിനെത്തുന്നത്. നടി ഖുശ്ബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നയൻതാരയുടെ പ്രൊഫഷണലിസത്തെയും അർപ്പണമനോഭാവത്തെയും കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "മൂക്കുത്തി അമ്മന്റെ' സ്റ്റാർ പവർ ആണ് നയൻതാര. നയൻ അങ്ങനെ അധികം സംസാരിക്കാറില്ല, പുറത്തുവരാറില്ല. അത്രയും പ്രൊഫഷണലും ആത്മസർപ്പണവുമുള്ള ഒരു അഭിനേത്രിയാണ് നയൻ.

ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് സുന്ദർ സാർ വീട്ടിൽ വന്ന് നയനെക്കുറിച്ച് പറഞ്ഞ കാര്യം ഞാനോർക്കുന്നുണ്ട്. നയൻ ഇരിക്കുന്ന ഒരു സീനാണ്. ഒരു രണ്ടരമണിക്കൂറോളം ഒരു ശകലം പോലും മാറാതെ നയൻ പറഞ്ഞ രീതിയിൽ തന്നെ ഇരുന്നു. സുന്ദർ സാർ പറഞ്ഞു, കുറച്ചു കഴിയുമ്പോൾ മാറിയിരുന്നോളൂ എന്ന്.

എന്നിട്ടും നയൻ മാറിയില്ല, ആ പൊസിഷനിൽ തന്നെ ഇരുന്നോളാം എന്ന് പറഞ്ഞു. എനിക്ക് തോന്നുന്നു, ആ സീനിൽ ഒരുപാട് സിജി വർക്ക് ചെയ്യാനുണ്ടായിരുന്നുവെന്ന്. അതുകൊണ്ട് അതേ പൊസിഷനിൽ തന്നെ നയൻ ഇരുന്നു. രാവിലെ 7.30യ്ക്ക് ഷൂട്ട് പറഞ്ഞാൽ 7.29 ന് മേക്കപ്പും കോസ്റ്റ്യൂമും ഒക്കെയിട്ട് റെഡിയായി ഇരിക്കും. അവർ ഇന്ന് ഈ നിലയിൽ ഇത്രയും ഉയരത്തിലെത്തിയതിന്റെ കാരണം, അവരുടെ അർപ്പണ മനോഭാവവും പ്രൊഫഷണലിസവും കൊണ്ടാണ്.

നയൻ ഇന്ന് ഇവിടെ എത്തിയിട്ടില്ല. 'ധർമന്റെ' ഷൂട്ടിലാണ്. നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നുണ്ട്. 'മൂക്കുത്തി അമ്മന്റെ' ഭാ​ഗമായതിന് നന്ദി. നിന്നേക്കാളും നന്നായി 'മൂക്കുത്തി അമ്മ'നെ അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല. നിന്നെ കണ്ടാൽ അമ്മൻ വേഷം ചെയ്യാൻ വേണ്ടിത്തന്നെ ജനിച്ച ഒരാളെപ്പോലെയാണ് തോന്നുന്നത്. അത്രയും ​ഗംഭീരമായാണ് നീ അഭിനയിച്ചിരിക്കുന്നത്".- ഖുശ്ബു പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Nayanthara, Khushbu
'എന്നെ എയറില്‍ കയറ്റാനാണോ, പടത്തെ എയറില്‍ കയറ്റാനാണോ?; വാര്‍ത്തയില്‍ കമന്റുമായി തരുണ്‍ മൂര്‍ത്തി
Nayanthara, Khushbu
'ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും'
Nayanthara, Khushbu
'രാവണന്‍ അത്ര മോശക്കാരനല്ല' എന്ന് സായ് പല്ലവി; രാവണനെ സ്‌നേഹിച്ച സീതയെന്ന് വിമര്‍ശനം; പുകഞ്ഞ് വിവാദം
Summary

Khushbu opens up about Nayanthara success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com