FD rate up to 8.5% for senior citizens investing for three years പ്രതീകാത്മക ചിത്രം
Business

ഇപ്പോഴും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ പലിശ; അറിയാം ഈ ബാങ്കുകളിലെ നിരക്കുകള്‍

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോ വീണ്ടും കുറച്ചതോടെ നിരവധി ബാങ്കുകളാണ് സ്ഥിര നിക്ഷേപനിരക്ക് കുറച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോ വീണ്ടും കുറച്ചതോടെ നിരവധി ബാങ്കുകളാണ് സ്ഥിര നിക്ഷേപനിരക്ക് കുറച്ചത്. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ആണ് സ്ഥിര നിക്ഷേപ നിരക്ക് കുറച്ചത്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ (60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍) ഏറ്റവും ജനപ്രീതിയാര്‍ജിച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് (ബാങ്ക് എഫ്ഡി) അഥവാ ബാങ്കുകളിലെ സ്ഥിരനിക്ഷേപം. സ്ഥിരമായൊരു വരുമാനം മുടങ്ങാതെ ലഭിക്കുമെന്നതും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവും നിക്ഷേപത്തിന്റെ സുരക്ഷിതത്വവും ഒക്കെയാണ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകരെ ബാങ്ക് എഫ്ഡി പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നത്.

പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ (60 വയസ്സിന് താഴെയുള്ളവര്‍) താരതമ്യേന ഉയര്‍ന്ന പലിശ നിരക്കാണ് പൊതുവില്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകള്‍ ഇപ്പോഴും ഉണ്ട്. അവ ചുവടെ:

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് 8.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള എഫ്ഡിയ്ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശയാണ് നല്‍കുന്നത്.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള എഫ്ഡിയ്ക്ക് 8.15 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

FD rate up to 8.5% for senior citizens investing for three years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT