വീട് സ്ത്രീയുടെ പേരിലാണോ?, നിരവധി സാമ്പത്തിക നേട്ടങ്ങള്‍; അറിയാം ഓരോന്നും

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്
incentives offer for women in property buying
incentives offer for women in property buyingimage credit: grok
Updated on
2 min read

ന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ സ്ത്രീകള്‍ പ്രധാന നിക്ഷേപകരായി ഉയര്‍ന്നുവരികയാണ്. ബഹുഭൂരിപക്ഷവും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നത് വായ്പകളുടെ സഹായത്തോടെയാണ്. ഇവിടെ പലിശനിരക്കുകള്‍ വലിയ ഘടകമാണ്. വീട് വാങ്ങുമ്പോള്‍ മികച്ച നേട്ടത്തിനായി അത് സ്ത്രീകളുടെ പേരിലാക്കുന്നത് നല്ലതാണ്. സ്ത്രീകളുടെ പേരില്‍ ആസ്തി സ്വന്തമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

സ്ത്രീകള്‍ കൂടുതല്‍ സാമ്പത്തികമായി സ്വതന്ത്രരാകുകയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ സജീവ പങ്കുവഹിക്കുകയും ചെയ്യുന്നു. ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട്, സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും സ്ത്രീകള്‍ക്ക് ഭവന വായ്പകള്‍ നേടുന്നത് എളുപ്പമാക്കുന്നതിന് നയങ്ങളും പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ പേരില്‍ വീട് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്ത്രീകളുടെ പേരില്‍ വീട് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ പല ധനകാര്യ സ്ഥാപനങ്ങളും വനിതകള്‍ക്ക് കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഭവന വായ്പകളുടെ പലിശയില്‍ 0.05 മുതല്‍ 0.10 ശതമാനം വരെ കിഴിവ് വനിതകള്‍ക്ക് നല്‍കുന്നുണ്ട്.ഇത് ചെറുതായി തോന്നാമെങ്കിലും, വായ്പാ കാലയളവില്‍ ഇത് ഗണ്യമായ ലാഭം നേടാന്‍ സഹായിക്കും. ഉദാഹരണത്തിന്, 20 വര്‍ഷത്തെ കാലാവധിയുള്ള 50 ലക്ഷം രൂപയുടെ ഭവന വായ്പയില്‍, 0.10 ശതമാനം പോയിന്റ് കിഴിവ് വഴി ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വരെ പലിശ ഇനത്തില്‍ ലാഭിക്കാന്‍ സഹായിക്കും.

കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി

വീട് സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പല ഇന്ത്യന്‍ സംസ്ഥാനങ്ങളും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഗണ്യമായ കുറവ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനങ്ങളെ ആശ്രയിച്ച് ഈ ഇളവ് ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെയോ അതില്‍ കൂടുതലോ ആകാം. എന്നാല്‍ കേരളത്തില്‍ അത്തരമൊരു ഇളവ് ഇല്ല. ഡല്‍ഹിയിലും മറ്റും പുരുഷന്‍മാര്‍ക്ക് 6 ശതമാനം വരെ ഡ്യൂട്ടി ചുമത്തുമ്പോള്‍ സ്ത്രീകള്‍ക്ക് അത് 4 ശതമാനം മാത്രമാണ്.

ഉയര്‍ന്ന ഭവന വായ്പ യോഗ്യത

കുറഞ്ഞ പലിശ നിരക്കുകള്‍ക്ക് പുറമേ, വായ്പയെടുക്കുന്നത് സ്ത്രീകളുടെ പേരിലാണെങ്കില്‍ പലപ്പോഴും ഉയര്‍ന്ന ഭവന വായ്പ യോഗ്യത ലഭിക്കും. കാരണം സ്ത്രീകള്‍ തിരിച്ചടവുകളില്‍ വീഴ്ച വരുത്താനുള്ള സാധ്യത കുറവാണെന്ന് കണക്കാക്കിയാണ് കൂടുതല്‍ ഭവന വായ്പ അനുവദിക്കുന്നത്. ഈ വര്‍ദ്ധിച്ച യോഗ്യത അവരെ അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്ന മികച്ച പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ പ്രാപ്തരാക്കുന്നു. എന്നാല്‍ ഉയര്‍ന്ന വായ്പ തുകയ്ക്ക് യോഗ്യത നേടുന്നതിന് സ്ത്രീകള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. സ്ഥിരമായ വരുമാനം ഉണ്ടായിരിക്കുക, നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കുക എന്നിങ്ങനെ മറ്റു ചില വ്യവസ്ഥകള്‍ കൂടി സ്ത്രീകള്‍ക്ക് ബാധകമാകും.

നികുതി ആനുകൂല്യങ്ങള്‍

ഭവന വായ്പ എടുക്കുന്ന സ്ത്രീകള്‍ക്ക് ഒന്നിലധികം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം, മുതലിന്റെ തിരിച്ചടവില്‍ 1.5 ലക്ഷം രൂപ വരെ കിഴിവും അവര്‍ക്ക് ക്ലെയിം ചെയ്യാം. കൂടാതെ, സെക്ഷന്‍ 24 (ബി) പ്രകാരം, അവരുടെ ഭവന വായ്പയ്ക്ക് അടച്ച പലിശയില്‍ 2 ലക്ഷം രൂപ വരെ കിഴിവും അവര്‍ക്ക് ക്ലെയിം ചെയ്യാം. ഭവന വായ്പ ഒരു പങ്കാളിയുമായി ചേര്‍ന്ന് എടുക്കുകയാണെങ്കില്‍, രണ്ടു പേര്‍ക്കും വ്യക്തിഗതമായി കിഴിവുകള്‍ ക്ലെയിം ചെയ്യാനാകും.

സ്ത്രീകളുടെ പേരിലുള്ള വസ്തു വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍, വാടക വരുമാനത്തില്‍ നിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് 30% കിഴിവുകള്‍ക്ക് പുറമേ, വാടക മൂല്യത്തില്‍ നിന്നുള്ള വായ്പയുടെ പലിശ കിഴിവുകളും ക്ലെയിം ചെയ്യാം. വസ്തു സ്ത്രീയുടെ പേരിലാണെങ്കില്‍ രാജ്യത്ത് ചില മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ പ്രോപ്പര്‍ട്ടി ടാക്സില്‍ റിബേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജന

താങ്ങാനാവുന്ന ഭവനങ്ങള്‍ വിഭാവനം ചെയ്യുന്ന കേന്ദ്ര പദ്ധതിയിലും വനിതാ അപേക്ഷകര്‍ക്ക് മുന്‍ഗണനയുണ്ട്. സബ്‌സിഡി ആനുകൂല്യങ്ങള്‍ക്ക് കുടുംബത്തിലെ ഒരു സ്ത്രീയെങ്കിലും വീടിന്റെ ഉടമയോ, സഹ ഉടമയോ ആയിരിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (EWS), താഴ്ന്ന വരുമാനമുള്ളവര്‍ (LIG) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഗണ്യമായ പലിശ സബ്‌സിഡിയും കിട്ടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സബ്സിധി 3- 6.5% വരെയാണ്. സ്ത്രീകളുടെ വായ്പകള്‍ക്ക് പദ്ധതിക്കു കീഴില്‍ പ്രോസസിങ് ഫീസും ഇല്ല. വഴക്കമുള്ള തിരിച്ചടവ് ഓപ്ഷനുകളും കിട്ടും.

incentives offer for women in property buying
ഒലിച്ചുപോയത് 94,433 കോടി രൂപ, ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ടിസിഎസും റിലയന്‍സും 'റെഡില്‍'

ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, ഐഡന്റിറ്റി, വിലാസം, വരുമാനം എന്നിവയുടെ തെളിവ്, സ്വത്ത് രേഖകള്‍ എന്നിവയുള്‍പ്പെടെ ചില രേഖകള്‍ സ്ഥിരീകരണത്തിനായി സ്ത്രീകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വായ്പ പ്രോസസ്സിങ്ങിലെ കാലതാമസം ഒഴിവാക്കാന്‍ എല്ലാ രേഖകളും സാധുതയുള്ളതും അപ്ഡേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.

incentives offer for women in property buying
പ്രതിമാസം 5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; 35 വര്‍ഷം കഴിഞ്ഞാല്‍ ഏതിലാണ് കൂടുതല്‍ നേട്ടം?
Summary

Looking to purchase a house? Understand the incentives on offer for women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com