25 ശതമാനം വിദേശനിക്ഷേപവും മൗറീഷ്യസ് വഴിയാണ് വന്നത് പ്രതീകാത്മക ചിത്രം
Business

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ലക്ഷം കോടി ഡോളര്‍ കടന്നു; പുതിയ നാഴികക്കല്ല്, വന്ന വഴി ഇങ്ങനെ

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ പുതിയ നാഴികക്കല്ല്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ പുതിയ നാഴികക്കല്ല്. 2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒരു ലക്ഷം കോടി ഡോളറാണ് ആകര്‍ഷിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിക്ഷേപം നടത്താന്‍ സുരക്ഷിതമായ സ്ഥലമെന്ന പ്രതീതിയാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഹരിയില്‍ അടക്കമാണ് നിക്ഷേപം നടന്നത്.

25 ശതമാനം വിദേശനിക്ഷേപവും മൗറീഷ്യസ് വഴിയാണ് വന്നത്. സിംഗപ്പൂര്‍ (24 ശതമാനം), യുഎസ് (10 ശതമാനം), നെതര്‍ലന്‍ഡ്സ് (7 ശതമാനം), ജപ്പാന്‍ (6 ശതമാനം), യുകെ (5 ശതമാനം), യുഎഇ (3 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍ വഴി രാജ്യത്ത് എത്തിയ വിദേശനിക്ഷേപത്തിന്റെ കണക്ക്. മൗറീഷ്യസില്‍ നിന്ന് 17718 കോടി ഡോളറും സിംഗപ്പൂരില്‍ നിന്ന് 16747 കോടി ഡോളറും യുഎസില്‍ നിന്ന് 6780 കോടി ഡോളറും നേരിട്ടുള്ള വിദേശനിക്ഷേപമായി ഇന്ത്യയില്‍ എത്തി.

സര്‍വീസ് സെഗ്മെന്റ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും, ടെലികമ്മ്യൂണിക്കേഷന്‍, ട്രേഡിംഗ്, കണ്‍സ്ട്രക്ഷന്‍ ഡെവലപ്മെന്റ്, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഏറ്റവുമധികം വിദേശനിക്ഷേപം ആകര്‍ഷിച്ചത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014 മുതല്‍ ഇന്ത്യ 66740 കോടി ഡോളറിന്റെ (2014-24) നേരിട്ടുള്ള വിദേശനിക്ഷേപമാണ് ആകര്‍ഷിച്ചത്.2004-14 കാലയളവിനെ അപേക്ഷിച്ച് 119 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT