കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

നവംബർ 21-ന് ചെന്നൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹസത്കാരം.
Anirudh Ravichander
Anirudh Ravichander എക്സ്
Edited By:
Updated on: 
1 min read

സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരന്റെയും വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. നവംബർ 21-ന് ചെന്നൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹസത്കാരം.

നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായാണ് വിവാഹച്ചടങ്ങുകൾ നടക്കുക എന്നാണ് വിവരം. അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾ തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അനിരുദ്ധിന്റെ ചെന്നൈയിലെ വീട്ടിൽ ആഘോഷങ്ങൾക്ക് തുടക്കമായി.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയിട്ടുണ്ട്. 'ഡോലി'ന് മുകളിൽ ഇരിക്കുന്ന അനിരുദ്ധിന്റെ വിഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്. അനിരുദ്ധിന്റെ വിവാഹക്ഷണക്കത്തും മുൻപ് വൈറലായി മാറിയിരുന്നു.

'പിങ്ക് വിസിൽ മാൻ' എന്ന സ്ഥാപനത്തിലെ പ്രമുഖ ഡിസൈനർ രഞ്ജനി അയ്യങ്കാറാണ് ഈ രാജകീയ ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐവറി-പൗഡർ ബ്ലൂ നിറത്തിലുള്ള പ്രത്യേക ബോക്സിൽ, എംബോസ് ചെയ്ത പേപ്പറുകളും ബറോക്ക് ശൈലിയിലുള്ള മുദ്രയോടും കൂടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. അതേസമയം, പ്രമുഖ വ്യക്തികളെയെല്ലാം അനിരുദ്ധും കുടുംബവും നേരിട്ട് വിവാഹസത്കാരത്തിന് ക്ഷണിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി തുടങ്ങിയവരെയെല്ലാം വിവാഹസത്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anirudh Ravichander
'നവാസ് മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഒരുപാട് നാള്‍ ഉറങ്ങിയില്ല; മനസ് ഇടുങ്ങിയ അവസ്ഥ'; ഉള്ളുനീറി നിയാസ് ബക്കര്‍
Anirudh Ravichander
'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'
Anirudh Ravichander
ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു
Summary

Anirudh Ravichander and Kaviya Maran wedding celebration starts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER