'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

'അതിൽ പത്തിലൊന്നോ നൂറിലൊന്നോ പോലും നമ്മൾ ഉപയോ​ഗിക്കാറില്ല'.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

കൊച്ചി: കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി ഡിജിറ്റൽ അവയർനെസ് പ്രോ​ഗ്രാം 'ക്ലിക്ക്' നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികൾക്കു പോലും കരയുമ്പോൾ ഫോൺ എടുത്തു കൊടുക്കുന്ന അമ്മമാരുണ്ട്. ഫോൺ കൊടുത്തില്ലെങ്കിൽ കരച്ചിൽ നിർത്താത്ത കുട്ടികളുമുണ്ട്. അതൊരു നല്ല ശീലമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മമ്മൂട്ടി പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു.

"നല്ല കാര്യങ്ങൾക്ക് വേണ്ടിയും ഉപയോ​ഗിക്കാം, നല്ലതല്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയും ഇന്റർനെറ്റ് ഉപയോ​ഗിക്കാം. അതുപയോ​ഗിക്കുന്നവരുടെ മനസ് പോലെ ഇരിക്കും. മനുഷ്യന്റെ മനസിൽ ചെകുത്താനും ദൈവവുമുണ്ടെന്നാണ് പറയപ്പെടുന്നത്. ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റുകളാണ് നമുക്ക് ദ്രോഹകരമാകുന്നത്.

ദൈവം ഉപയോ​ഗിക്കുന്ന ഇന്റർനെറ്റുകൾ നമുക്ക് പ്രയോജനകരമാകുകയും ചെയ്യും. ഇപ്പോൾ നമ്മുടെ ജീവിതത്തിൽ കുറഞ്ഞത്, രണ്ട് രണ്ടര മണിക്കൂർ നമ്മൾ ഇന്റർനെറ്റിൽ തന്നെയായിരിക്കും. നമ്മൾ ചുമ്മാ നടന്നാൽ പോലും നമ്മുടെ കയ്യിൽ ഇന്റർനെറ്റ് കാണും. അങ്ങനെയിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ജീവിതത്തിന്റെ പകുതി ഭാ​ഗങ്ങളോടും കുറച്ചു കഴിയുമ്പോൾ സൈബർ ആയിരിക്കും.

സ്വകാര്യമായ കാര്യങ്ങൾക്ക് നമ്മുടെ ശരീരം ഉപയോ​ഗിക്കുന്നതിനപ്പുറത്തേക്ക് ബാക്കിയെല്ലാം ഇന്റർനെറ്റ് തരും. ഇപ്പോൾ ബാത്ത്റൂമും, ടോയ്‌ലെറ്റും ഒഴിച്ച് ബാക്കിയെല്ലാം ഫോണുകളിൽ കിട്ടും. ഈ ശാസ്ത്രത്തിന്റെ അല്ലെങ്കിൽ ഈ കണ്ടുപിടിത്തത്തിന്റെ പ്രയോജനം ധാരാളമായി ഉപയോ​ഗവും ദുരുപയോ​ഗവും ചെയ്യുന്ന ആളുകളുമുണ്ട്. നമുക്ക് ഉപയോ​ഗം കൊണ്ട് തന്നെ ദുരുപയോ​ഗം തടയുക എന്നുള്ളതാണ് ഈ പ്രൊജക്ടിന്റെ പ്രധാന ഉദ്ദേശ്യം.

സൈബർ ക്രൈമിനെ സൈബർ സെക്യൂരിറ്റി കൊണ്ട് പ്രതിരോധിക്കുക. ഒരു ഫോൺ ഉപയോ​ഗിക്കാനോ വാട്സ്ആപ് ഉപയോ​ഗിക്കാനോ നമുക്ക് വലിയ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ടെലിഫോണിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ പത്തിലൊന്നോ നൂറിലൊന്നോ പോലും നമ്മൾ ഉപയോ​ഗിക്കാറില്ല. പലതും വേസ്റ്റാണ്. പലതും നമ്മളെ ഉപയോ​ഗിക്കുന്നുണ്ട് എന്ന കാര്യം മനസിലാക്കി കൊള്ളുക. ഇപ്പോൾ സൈബർ ക്രൈം ഒരുപാടുണ്ട്.

പ്രധാനമായിട്ടും കുട്ടികളെ നമ്മൾ ചെറുപ്പം മുതൽ ഉപയോ​ഗിക്കാൻ പഠിപ്പിക്കുന്നത്, സാധാരണ ഒരു വീട്ടിൽ അച്ഛനും അമ്മയ്ക്കും മാത്രമേ ഫോൺ ഉണ്ടാവുകയുള്ളൂ. കൊച്ചുകുട്ടികൾക്കു പോലും കരയുമ്പോൾ ഫോൺ എടുത്തു കൊടുക്കുന്ന അമ്മമാരുണ്ട്. ഫോൺ കൊടുത്തില്ലെങ്കിൽ കരച്ചിൽ നിർത്താത്ത കുട്ടികളുമുണ്ട്. അതൊരു ആറേഴ് മാസം മുതൽ തുടങ്ങുന്നതാണ്. അതൊരു നല്ല ശീലമാണെന്ന് എനിക്ക് തോന്നുന്നില്ല.

കുട്ടികൾ ഫോണിന് അഡിക്റ്റഡ് ആയി പോകും. പോകപോകേ അച്ഛനും അമ്മയും ഉപയോ​ഗിക്കുന്ന ഫോണുകൾ ഇവർ ഉപയോ​ഗിക്കാൻ തുടങ്ങും. അപ്പോൾ സ്വാഭാവികമായിട്ടും കാണുന്നത്, മുതിർന്നവർ കാണുന്ന കാഴ്ചകളുമായിരിക്കും. അതും കുട്ടികൾ ചിലപ്പോൾ എടുത്തു കാണാൻ സാധ്യതയുണ്ട്. കുട്ടികളെ വീടുകളിൽ തന്നെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്.

മിനിമലിസ്റ്റ് ഫോണുകളൊന്നും വരാറായിട്ടില്ല. അവയ്ലെബിൾ ആണ്, പക്ഷേ ആരും അത് വാങ്ങിക്കാറില്ല. വെറുതെ സംസാരിക്കാൻ മാത്രം പറ്റുന്ന ഫോണുകളുണ്ട്. വേറെ ഒന്നുമില്ലാത്ത, സ്മാർട്ട് അല്ലാത്ത ഫോണുകളുണ്ട്. അത് നമ്മൾ ഉപയോ​ഗിക്കാറില്ല എന്ന് മാത്രമേ ഉള്ളൂ.

കൂടുതലും, ഒരു പ്രായമാകുന്നതു വരെ കുട്ടികൾക്ക് മിനിമലിസ്റ്റ് ഫോണുകൾ കൊടുക്കുക. പ്രായമാകുമ്പോൾ അവർ തന്നെ അറിഞ്ഞ് പെരുമാറിക്കോളും. അവിടം മുതലാണ് നമ്മൾ ഇന്റർനെറ്റ് വിദ്യാഭ്യാസം ആരംഭിക്കേണ്ടത്".- മമ്മൂട്ടി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Mammootty
ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു
Mammootty
വിജയ് സേതുപതി- മിഷ്കിൻ കൂട്ടുകെട്ടിന്റെ 'ട്രെയിൻ'; റിലീസ് തീയതി പുറത്ത്
Mammootty
400 രൂപയ്ക്ക് ഗ്ലാമര്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷന്‍, പണം നല്‍കാനും ആളുകള്‍; വെളിപ്പെടുത്തി ഋതിക സങ്
Summary

Mammootty talks about Cybersecurity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER