400 രൂപയ്ക്ക് ഗ്ലാമര്‍ വിഡിയോ സബ്‌സ്‌ക്രിപ്ഷന്‍, പണം നല്‍കാനും ആളുകള്‍; വെളിപ്പെടുത്തി ഋതിക സങ്

'ഇതിനൊക്കെ പണം ചെലവാക്കുന്നവര്‍ കുറച്ചെങ്കിലും ശ്രദ്ധിക്കണം'
Ritika Singh
Ritika Singh
Updated on: 
1 min read

തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതിനെതിരെ നടി ഋതിക സിങ്. തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പേജിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് പോസ്റ്റ് ചെയ്യാറുള്ളത്. തനിക്ക് ഫെയ്‌സ്ബുക്ക് പേജില്ലെന്നും ഋതിക പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്:

''ഒരു കാര്യം പറയാനാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഇതാണ് എന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട്. ഇതിനാണ് ബ്ലു ടിക്കുള്ളത്. ഇത് വെരിഫൈഡ് ആണ്. ഇവിടെ എന്ത് വന്നാലും, അതെല്ലാം ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്യുന്നത്. ഫെയ്‌സ്ബുക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തേക്ക് 400 രൂപയാണ്. ആളുകള്‍ അതിനായി പണം നല്‍കുന്നുണ്ട്. അതൊരു വെരിഫൈഡ് പേജ് പോലുമല്ല. എന്റെ പേരിന്റെ യഥാര്‍ത്ഥ സ്‌പെല്ലങ് പോലുമല്ല. ഇതിനൊക്കെ പണം ചെലവാക്കുന്നവര്‍ കുറച്ചെങ്കിലും ശ്രദ്ധിക്കണം.

പ്രതികരിക്കേണ്ടെന്നാണ് ആദ്യം കരുതിയത്. താനെ ഒതുങ്ങുമെന്ന് കരുതി. പക്ഷെ വ്യക്തിയധിക്ഷേപമാണ് നടക്കുന്നത്. വളരെയധികം റിയലിസ്റ്റിക് ആയ എഐ വിഡിയോകളാണുണ്ടാക്കി വിടുന്നത്. കണ്ട് ഇതൊക്കെ എപ്പോ സംഭവിച്ചുവെന്ന് എനിക്ക് തന്നെ തോന്നി. ഒന്നും ചെയ്യാതെ തന്നെ ഇവിടെ വന്ന് എന്റെ പേര് ക്ലിയര്‍ ചെയ്യേണ്ടി വരുന്നതില്‍ വെറുപ്പ് തോന്നുന്നുണ്ട്. ഇതൊക്കെ എങ്ങനെ സംഭവിക്കുവെന്ന് പോലും മനസിലാകുന്നില്ല. വെരിഫിക്കേഷന്‍ പോലും ചെയ്യാത്ത, വ്യാജ പേജുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലൂടെ പണം കണ്ടെത്താന്‍ എങ്ങനെയാണ് അനുമതി ലഭിക്കുന്നത്?

എഐ അവിശ്വസനീയമാണ്. ആ വിഡിയോകള്‍ കണ്ടാല്‍ ഞാന്‍ അല്ലെന്ന് എന്റെ വീട്ടുകാര്‍ക്ക് പോലും മനസിലാകില്ല. നമ്മുടെ നല്ലപേരിനെ സാരമായി ബാധിക്കുന്നവയാണത്. ആ പേജിനെ ഇവിടെ പരാമര്‍ശിച്ച് നിലവില്‍ കിട്ടുന്നതിലും റീച്ച് നേടിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ആ പേജ് കണ്ടാല്‍ വിശ്വസിക്കരുത്, സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയും ചെയ്യരുത്. പേജ് റിപ്പോര്‍ട്ട് ചെയ്യണം. ആ പേജിനെ ഇല്ലാതാക്കാന്‍ എന്നെ സഹായിക്കണം. നന്ദി''.

നടിയും മുന്‍ പ്രൊഫഷണല്‍ കിക്ക് ബോക്‌സറുമാണ് ഋതിക സിങ്. മാധവന്‍ നായകനായ ഇരുദി സുട്ര് എന്ന ചിത്രത്തില്‍ ബോക്‌സര്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമയിലെത്തുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി. ഓ മൈ കടവുളെ, വേട്ടയ്യന്‍, കൊലൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലെ ഡാന്‍സ് നമ്പറിലൂടെ മലയാളത്തിലുമെത്തി. മലയാളത്തിലടക്കം നിരവധി സിനിമകള്‍ ഋതികയുടേതായി അണിയറയിലുണ്ട്.

Ritika Singh
'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം
Ritika Singh
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ
Ritika Singh
'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ
Summary

Ritika Singh calls out fake facebook page. Warns about the subscription account.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER