'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Jayasudha
Jayasudhaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ബാലതാരമായി സിനിമയിലെത്തി വിവിധ ഭാഷകളിൽ ‍നായികയായെത്തിയ നടിയാണ് ജയസുധ. ഇഷ്ടം എന്നൊരൊറ്റ ചിത്രം മാത്രം മതി ജയസുധയെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ. 'ലൗ ഓൾവേയ്സ്' എന്ന വെബ് സീരീസിലാണ് ജയസുധ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളും പ്രണയതകർച്ചകളുമൊന്നും ഇന്നത്തെ കാലത്ത് മാത്രമുണ്ടാകുന്ന ഒന്നല്ലെന്നും സ്ത്രീകൾക്ക് ഇന്ന് കൂടുതൽ വഴികൾ അല്ലെങ്കിൽ അവസരങ്ങൾ ഉള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നതാണെന്നും ജയസുധ പറയുന്നു. 'ലൗ ഓൾവേയ്സി'ന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ എന്റെ ഒരു ബന്ധു ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, താൻ ഭർത്താവിനൊപ്പം കഴിയുന്നത് മറ്റൊരു വഴിയറിയാത്തതു കൊണ്ട് മാത്രമാണെന്ന്. തനിക്ക് മതിയായ വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ, താൻ പണ്ടേ ആ വീട് വിട്ടുപോകുമായിരുന്നു എന്ന് അവൾ പറഞ്ഞു.

അതുകൊണ്ട് തന്നെ, വിവാഹമോചനം എന്ന് പറയുന്നത് പുതിയ കാലത്തെ ഒരു പ്രശ്നമല്ല". - ജയസുധ പറഞ്ഞു. ​ഗൗരി കിഷൻ, റംസാൻ, ജയപ്രകാശ് എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Jayasudha
കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി
Jayasudha
'താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെ വിളിക്കില്ലല്ലോ' എന്ന് മമ്മൂക്ക ചോദിച്ചു; അങ്ങനെ ആ സിനിമ പിറന്നുവെന്ന് കമല്‍
Jayasudha
ആരാധന മൂത്ത് മോഹന്‍ലാലിന്റെ മുടി സൂക്ഷിച്ചു വച്ചു; പ്രാര്‍ത്ഥിച്ചത് പോലെ വന്ന അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍: ചാലി പാല
Summary

Divorce is not a new age problem says Actress Jayasudha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER