ITR filing file
Business

ഐടിആര്‍ ഫയല്‍ ചെയ്‌തോ?, ഈ പത്ത് തെറ്റുകള്‍ ഒഴിവാക്കുക; പോക്കറ്റ് ചോരാതിരിക്കാന്‍ മുന്നറിയിപ്പ്

2025-26 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

2025-26 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും തെറ്റുകളില്ലാതെ ഫയലിങ് പൂര്‍ത്തിയാക്കാനും ഫയല്‍ ചെയ്യുന്നവര്‍ക്കായി ആദായനികുതി വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ നികുതി സമ്പ്രദായം തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. പഴയതോ പുതിയതോ ആയ നികുതി വ്യവസ്ഥകളില്‍ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് താരതമ്യം ചെയ്ത് മാത്രം തെരഞ്ഞെടുക്കുക.

കൃത്യമായ ഐടിആര്‍ ഫോം ഉപയോഗിക്കുക. വരുമാന സ്രോതസ്, താമസം (വിദേശത്താണോ, ഇന്ത്യയിലാണോ എന്നത്) തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഏഴ് തരം ഐടിആര്‍ ഫോമുകളാണുള്ളത്. തെറ്റായ ഫോം ഉപയോഗിക്കുന്നത് റിട്ടേണ്‍ നിരസിക്കപ്പെടാന്‍ കാരണമായേക്കാം.

ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റും (AIS) ഫോം 26AS-ഉം ഡൗണ്‍ലോഡ് ചെയ്ത് കൈയിലുള്ള വിവരങ്ങളുമായി ഒത്തുനോക്കുക.

ഫയലിങ് തുടങ്ങുന്നതിന് മുമ്പ് ഫോം 16, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, പലിശ സര്‍ട്ടിഫിക്കറ്റുകള്‍, നിക്ഷേപ രേഖകള്‍ എന്നിവ കരുതുക.

പാന്‍ (PAN), ആധാര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക. ആധാര്‍ പാനുമായി ബന്ധിപ്പിച്ചിരിക്കണം.

ലഭ്യമായ നികുതി ഇളവുകള്‍ തെറ്റില്ലാതെ രേഖപ്പെടുത്തുക. തെറ്റായ റിപ്പോര്‍ട്ടിങ് അധിക നികുതി അടയ്ക്കാന്‍ കാരണമായേക്കാം.

ഉയര്‍ന്ന റീഫണ്ട് ലഭിക്കുന്നതിനായി വരുമാനം മറച്ചുവെക്കുന്നതോ തെറ്റായ ഇളവുകള്‍ കാട്ടുന്നതോ നിയമവിരുദ്ധമാണ്.

സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുത്. കൃത്യസമയത്ത് ഫയല്‍ ചെയ്തില്ലെങ്കില്‍ ലേറ്റ് ഫയലിങ് ഫീസും പലിശയും നല്‍കേണ്ടി വരും.

ഐടിആര്‍ സമര്‍പ്പിച്ച ശേഷം നിശ്ചിത സമയത്തിനകം ഇ-വെരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ റിട്ടേണ്‍ സാധുവാകില്ല.

Filed ITR? Avoid these ten mistakes; Warning to avoid pocket leakage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍; 20 ദിവസത്തിനിടെ 15,000 രൂപയുടെ വര്‍ധന

1, 2, 3, 4, 5 ​ഗോൾ! ബാഴ്സലോണ എൽചെയെ തകർത്തെറിഞ്ഞു

'വളരെ വിശന്ന ശേഷം ഭക്ഷണം കഴിക്കരുത്', ശരീരഭാരം നിയന്ത്രിക്കുമ്പോൾ ഓണസദ്യ കഴിക്കേണ്ടതെങ്ങനെ

മൂന്നാറിലെ നീലവസന്തം കണ്ട് കാന്തല്ലൂരിലെ ആപ്പിൾ തോട്ടത്തിലേക്ക്; ഓണക്കാലത്ത് വേറിട്ടൊരു യാത്ര

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍