മുംബൈ: സാധാരണ പോലെ ഡിസംബര്‍ മാസത്തിലും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ, വായ്പ നയ പ്രഖ്യാപനം ഡിസംബര്‍ മാസത്തിന്റെ തുടക്കത്തിലാണ്. പ്രവാസികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കുമായുള്ള പുതിയ ഡിജിറ്റല്‍ കെവൈസി വ്യവസ്ഥകള്‍, ആധാര്‍ അപ്‌ഡേറ്റ് ഫീസ് ഇളവ് എന്നിവയും ഡിസംബറിലെ പ്രധാന കാര്യങ്ങളാണ്.
ആര്‍ബിഐ പണനയ യോഗം ഡിസംബര്‍ രണ്ടുമുതല്‍
ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഡിസംബര്‍ രണ്ടുമുതല്‍ നാലുവരെയാണ് നടക്കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തുകയും അടിസ്ഥാന പലിശനിരക്കുകളില്‍ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുകയും ചെയ്യും. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒ ക്ടോബറില്‍ മുഖ്യപലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധന വരുത്തിയിരുന്നു.
പ്രവാസികള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഡിസംബര്‍ മൂന്ന് മുതല്‍ ഡിജിറ്റല്‍ കെവൈസി
ഇന്ത്യയിലെ സെക്യൂരിറ്റി വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നോ യുവര്‍ കസ്റ്റമര്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള വ്യവസ്ഥയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഇളവ് അനുവദിച്ച് സെബി. ഡിസംബര്‍ മൂന്ന് മുതല്‍ പ്രവാസികള്‍, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കാര്‍ഡ് ഉടമകള്‍, വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ യോഗ്യരായ വ്യക്തിഗത പേഴ്‌സണ്‍സ് റെഡിസന്റ് ഔട്ട്‌സൈഡ് ഇന്ത്യ (PROIs) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ മുഖേന വിദൂരത്തിരുന്ന് കൊണ്ട് തന്നെ ഡിജിറ്റല്‍ കെവൈസി പൂര്‍ത്തിയാക്കാനാണ് ഇളവ് അനുവദിച്ചത്. നേരത്തെ ഡിജിറ്റല്‍ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ വ്യക്തി ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്ന മുന്‍ നിബന്ധനയാണ് പരിഷ്‌കരിച്ചത്. നിശ്ചിത കെവൈസി നടപടിക്രമങ്ങള്‍ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ തന്നെ ഇന്ത്യന്‍ സെക്യൂരിറ്റി വിപണിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സൗകര്യം സഹായിക്കും.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
പെന്‍ഷന്‍ പേയ്്‌മെന്റുകളിലെ തടസ്സങ്ങളോ കാലതാമസമോ ഒഴിവാക്കാന്‍ പെന്‍ഷന്‍കാര്‍ തങ്ങളുടെ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30നകം സമര്‍പ്പിക്കേണ്ടതാണ്. ജീവന്‍ പ്രമാണ്‍ എന്നും അറിയപ്പെടുന്ന വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഒരു പെന്‍ഷന്‍കാരന്‍ ജീവിച്ചിരിപ്പുണ്ടെന്നും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ അര്‍ഹനാണെന്നും തെളിയിക്കാന്‍ ഉപയോഗിക്കുന്നു. നിശ്ചിത സമയപരിധിക്കകം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ പേയ്‌മെന്റുകളുടെ പ്രോസസിങ്ങില്‍ കാലതാമസമോ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം.
ആധാര്‍ ഇ-മെയില്‍ അപ്‌ഡേഷന്‍
ഔദ്യോഗിക ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇ-മെയില്‍ വിലാസം ചേര്‍ക്കുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ നല്‍കി വരുന്ന സൗജന്യ സേവനം ഡിസംബര്‍ 31 വരെ തുടരും. 75 രൂപ ചാര്‍ജ് ആണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഡിസംബര്‍ 31 വരെ ഒഴിവാക്കിയത്. ജൂലൈ ഒന്നുമുതലാണ് ഈ ഇളവ് പ്രാബല്യത്തില്‍ വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates