share market ഫയൽ/പിടിഐ
Business

ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപ; വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കാരണമെന്ത്?

കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചു കൊണ്ടിരുന്ന വിദേശ നിക്ഷേപകര്‍ അവരുടെ നിലപാട് മാറ്റുന്നതായി സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചു കൊണ്ടിരുന്ന വിദേശ നിക്ഷേപകര്‍ അവരുടെ നിലപാട് മാറ്റുന്നതായി സൂചന. ഇന്ത്യയുടെ വളര്‍ച്ചാ കഥയേക്കാള്‍ ഉപരിയായി ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപാരവുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന ആശങ്കകളാകാം ഈ നിലപാട് മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ മാസം നവംബര്‍ 19 വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. മാസങ്ങളോളം നീണ്ട വിറ്റഴിക്കലിന് ശേഷമായിരുന്നു ശക്തമായ തിരിച്ചുവരവ്. 2026 ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ മാത്രം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 3.6 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്.

സമീപകാലത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് നിക്ഷേപത്തില്‍ ഉണ്ടായ വര്‍ധന വിശാലമായ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നിക്ഷേപകര്‍ സാങ്കേതികവിദ്യയ്ക്ക് മുന്‍തൂക്കമുള്ള വിപണികളില്‍ നിന്ന് മാറി, എഐ വ്യാപാരത്തില്‍ നിന്നുള്ള പിന്മാറ്റം ഗുണം ചെയ്‌തേക്കാവുന്ന സമ്പദ് വ്യവസ്ഥകളെ തേടുന്നതായാണ് നിക്ഷേപത്തിലെ മാറ്റം സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലം യുഎസ്, തായ് വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ സാങ്കേതികവിദ്യ, എഐ അധിഷ്ഠിത വിപണികളെയാണ് നിക്ഷേപകര്‍ കൂടുതലായി ആശ്രയിച്ചിരുന്നത്. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയായ ഇന്ത്യയും ഈ മൂലധന ഒഴുക്കിന്റെ സമ്മര്‍ദ്ദം നേരിട്ടു. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലമാണ് എഐ വ്യാപാരത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചത്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം നഷ്ടപ്പെടുന്നതാണ് കണ്ടത്. ഡെമോക്രാറ്റുകളുടെ വിജയം ആഭ്യന്തര എഐ അടിസ്ഥാന സൗകര്യങ്ങള്‍, ഡാറ്റ സെന്ററുകള്‍, സെമി കണ്ടക്ടര്‍ കമ്പനികള്‍ എന്നിവയില്‍ കൂടുതല്‍ പരിശോധനയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ആഗോള എഐ കുതിപ്പിന്റെ ഗുണം ലഭിച്ച ബിസിനസുകള്‍ക്ക് മേല്‍ കര്‍ശന നിരീക്ഷണത്തിന് കാരണമാകുമെന്ന ആശങ്കയ്ക്കും ആക്കംകൂട്ടിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ എഐ വ്യാപാരത്തിലെ തങ്ങളുടെ നിക്ഷേപം പുനഃപരിശോധിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാം. ഇത് ഇന്ത്യ ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമായി മാറാന്‍ സഹായിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Foreign Investors Return To India, What's Driving Rs 1 Lakh Crore Inflows?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ അവസരം; MBA, B.Tech, ഡിപ്ലോമ യോഗ്യത, 80,000 രൂപ വരെ ശമ്പളം

19 സിക്‌സുകള്‍, 181 റണ്‍സ്!!! പ്രിയാംശിന്റെ 'ശ്വാസം നിലപ്പിക്കും' ബാറ്റിങ്! ലോക റെക്കോർഡ്

'വധുക്കൾ വേശ്യകളെപ്പോലെയും പുരുഷന്മാർ പന്നികളെപ്പോലെയും'; വിവാഹച്ചടങ്ങുകളെക്കുറിച്ച് അധിക്ഷേപ പരാമർശവുമായി എഐഎംഐഎം നേതാവ്, വിവാദം

മാന്യതയുടെ മുഖംമൂടി വലിച്ചുകീറും; എല്ലാം ഡയറിയിലുണ്ട്; കൂടുതല്‍ പറയിക്കരുത്; വെല്ലുവിളിയുമായി ഉണ്ണിത്താന്‍