FPIs offload equities worth Rs 23,885 cr in Sep Ai image
Business

വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍; ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1.6 ലക്ഷം കോടി രൂപ, കണക്ക് ഇങ്ങനെ

സെപ്റ്റംബറിലും ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെപ്റ്റംബറിലും ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍. സെപ്റ്റംബറില്‍ 23,885 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ 2025ല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1.6 ലക്ഷം കോടി രൂപയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ മൂന്നാ മാസമാണ് വിദേശനിക്ഷേപകര്‍ മൊത്തത്തില്‍ വില്‍പ്പനക്കാരായി മാറിയത്. ഓഗസ്റ്റില്‍ 34,990 കോടിയും ജൂലൈയില്‍ 17,700 കോടിയുമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. അമേരിക്കന്‍ വ്യാപാര നയം, എച്ച്-1 ബി വിസ ഫീസ് വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കയില്‍ 50 ശതമാനം വരെ താരിഫ് ഉയര്‍ത്തിയത് വിപണിയെ കാര്യമായി ബാധിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഭാവിയില്‍ സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

FPIs offload equities worth Rs 23,885 cr in Sep; total outflow reaches Rs 1.6 lakh cr in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളവോട്ട് ആരോപണത്തില്‍ തര്‍ക്കം, വഞ്ചിയൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം

മറൈൻ സ്ട്രക്ച്വർ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സ് പഠിക്കാൻ അവസരം

​'ഗൂഢാലോചന സർക്കാർ തെളിയിക്കട്ടെ; ഇനി പവർ ​ഗ്രൂപ്പുകളൊന്നും ഇവിടെ ഉണ്ടാകത്തില്ല, അതിനുള്ള ചങ്കൂറ്റം ഉള്ളവരാരും ഇവിടെയില്ല'

മായമല്ല, മന്ത്രമല്ല! പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ

'ഈ കഥാപാത്രം വലിയൊരു ഉത്തരവാദിത്വമാണ്'; ശാന്താറാമിനെക്കുറിച്ച് തമന്ന

SCROLL FOR NEXT