പത്തുദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 22,194 കോടി രൂപ  പ്രതീകാത്മക ചിത്രം
Business

കമ്പനികളുടെ മൂന്നാം പാദ ഫലം പ്രതികൂലമാകുമോ?; പത്തുദിവസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 22,194 കോടി രൂപ

പുതുവര്‍ഷത്തില്‍ ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 22,194 കോടി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 22,194 കോടി രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലും കമ്പനികളുടെ വരുമാന കണക്കുകള്‍ പ്രതീക്ഷിച്ചത്ര മെച്ചമുള്ളതായിരിക്കില്ല എന്ന അനുമാനവുമാണ് വിപണിയെ ബാധിച്ചത്.

ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 15,446 കോടിയുടെ നിക്ഷേപം നടത്തിയ സ്ഥാനത്താണ് പുതുവര്‍ഷത്തിലെ പിന്‍വലിക്കല്‍. ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ വരുമാന കണക്കുകളും മോശമായിരിക്കുമെന്ന അനുമാനവും ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യന്‍ ജിഡിപി വളര്‍ച്ചയിലെ ഇടിവും ഉയര്‍ന്ന പണപ്പെരുപ്പവും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതോടെ, യുഎസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു. ഇതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതാണ് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും ബാധിച്ചതെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം