ക്രിക്കറ്റ് ആരാധകര്‍ക്കായി പ്രത്യേക ഓഫറുമായി ജിയോ ഐഎഎൻഎസ്
Business

90 ദിവസം സൗജന്യ ജിയോഹോട്ട്‌സ്റ്റാര്‍, ജിയോഫൈബര്‍ ട്രയല്‍; ക്രിക്കറ്റ് ആരാധകര്‍ക്കായി പ്രത്യേക ഓഫര്‍

ക്രിക്കറ്റ് സീസണിന് മുന്നോടിയായി ആരാധകര്‍ക്കായി റിലയന്‍സ് ജിയോ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് സീസണിന് മുന്നോടിയായി ആരാധകര്‍ക്കായി റിലയന്‍സ് ജിയോ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 4Kയില്‍ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും ജിയോഫൈബര്‍/എയര്‍ഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെച്ചത്. മൊബൈല്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. 90 ദിവസം ജിയോഹോട്ട്സ്റ്റാര്‍ സൗജന്യമായി ഉപയോഗിക്കാം.

മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ 299 രൂപയോ അതില്‍ കൂടുതലോ ഉള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന പുതിയതും നിലവിലുള്ളതുമായ ജിയോ സിം ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ജിയോയുടെ ക്രിക്കറ്റ് ഓഫര്‍:

1. 4Kയില്‍ 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ (ടിവി, മൊബൈല്‍)

ക്രിക്കറ്റ് ആരാധകര്‍ക്ക് ടിവിയിലോ മൊബൈലിലോ എല്ലാ മത്സരങ്ങളും 4Kയില്‍ സൗജന്യമായി കാണാന്‍ കഴിയും.

ഐപിഎല്‍ മത്സരം തുടങ്ങുന്ന മാര്‍ച്ച് 22 (ഉദ്ഘാടന മത്സര ദിവസം) മുതല്‍ സബ്സ്‌ക്രിപ്ഷന്‍ സജീവമാകും. തുടര്‍ന്നുള്ള 90 ദിവസം സൗജന്യമായി ഉപയോഗിക്കാം

2. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായി 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍

പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താം

800+ ടിവി ചാനലുകള്‍

11+ OTT ആപ്പുകള്‍

പരിധിയില്ലാത്ത വൈഫൈ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT