government is not giving free ACs on Aadhaar cards പ്രതീകാത്മക ചിത്രം
Business

'ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി എസി'; ഫ്രീ എസി യോജനയില്‍ വിശദീകരണവുമായി കേന്ദ്രം

ഓരോ വര്‍ഷം കഴിയുന്തോറും ചൂട് വര്‍ധിച്ച് വരികയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഓരോ വര്‍ഷം കഴിയുന്തോറും ചൂട് വര്‍ധിച്ച് വരികയാണ്. ഇന്ന് വീടുകളില്‍ എസി ഒരു അത്യാവശ്യ ഘടകമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, സൗജന്യ എസിയെക്കുറിച്ചുള്ള എന്തെങ്കിലും വാര്‍ത്തകള്‍ കണ്ടാല്‍ അത് പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിച്ചേക്കാം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, കേന്ദ്ര സര്‍ക്കാര്‍ ഓരോ പൗരനും അവരുടെ ആധാര്‍ കാര്‍ഡ് വഴി സൗജന്യമായി എസി നല്‍കുമെന്ന് അവകാശപ്പെടുന്നു. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഈ ഓഫറില്‍ ആകൃഷ്ടരായി പലരും ഓണ്‍ലൈനില്‍ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടര്‍ന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണാല്‍ വ്യക്തിഗതവും സാമ്പത്തികവുമായ എല്ലാ വിവരങ്ങളും നഷ്ടപ്പെട്ടേക്കാം. ഇത്തരമൊരു പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇത്തരം കെണികളില്‍ വീഴരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സൗജന്യ എസി യോജന എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്.

എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി എസി നല്‍കുമെന്നാണ് വ്യാജ പ്രചാരണത്തില്‍ പറയുന്നത്. സൗജന്യ എസി യോജന എന്ന പേരില്‍ പുതിയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു എന്ന തരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക വസ്തുതാ അന്വേഷണ ഏജന്‍സിയായ പിഐബി ആണ് ഈ അവകാശവാദം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.ഈ വീഡിയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു പദ്ധതിയും നടത്തുന്നില്ലെന്നും പിഐബി വ്യക്തമാക്കി.

അതുമാത്രമല്ല, ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലാതെ വിലകൂടിയ ഉല്‍പ്പന്നങ്ങളോ ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ഇത്തരം അവകാശവാദങ്ങളെ വിശ്വസിക്കരുതെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ സ്ഥിരീകരിച്ചതിന് ശേഷം മാത്രം മുന്നോട്ടുപോകാനും കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

സൗജന്യ എസി യോജന തട്ടിപ്പ് എങ്ങനെ?

സാധാരണയായി ഇത്തരം തട്ടിപ്പുകാര്‍ ഒരു ലിങ്കില്‍ നിന്ന് എപികെ (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടാറുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍, ഹാക്കര്‍മാര്‍ക്ക് ഫോണിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നു.

അതല്ലെങ്കില്‍, ചിലപ്പോള്‍ തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്ത എസി ബുക്ക് ചെയ്യുന്നതിനോ ഡെലിവറി ചെയ്യുന്നതിനോ ചെറിയൊരു തുക ആവശ്യപ്പെട്ടേക്കാം. ഈ തുക പിന്നീട് തിരികെ ലഭിക്കുമെന്നും, ഇത് രജിസ്‌ട്രേഷനോ സാധനം എത്തിക്കുന്നതിനോ ഉള്ള ചെലവുകള്‍ക്കാണെന്നും അവര്‍ അവകാശപ്പെടുന്നു.

മറ്റൊരു രീതിയില്‍, ഉപയോക്താക്കളോട് ഫോമുകള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ബാങ്കിങ് വിവരങ്ങള്‍, കാര്‍ഡ് വിവരങ്ങള്‍, ആധാര്‍ നമ്പര്‍, മറ്റ് തന്ത്രപ്രധാനമായ വിവരങ്ങള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നു.

Free AC Yojana? No, the government is not giving free ACs on Aadhaar cards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍

വാസ്തുവിസ്മയത്തിന്റെ പുനർജനി; കാത്തിരിപ്പുകൾക്കൊടുവിൽ വടക്കുന്നാഥന്റെ കിഴക്കേഗോപുരം ഭക്തർക്കായി തുറന്നു

കണ്ണുതള്ളും ഈ വിജയം! 4 കോടിയുടെ ജോലി കളഞ്ഞ് റെസ്റ്റോറന്റ് തുടങ്ങി; ഇപ്പോൾ നേടുന്നത് 21 കോടിയിലേറെ!

ജിമ്മിൽ പോയി എടുക്കുന്ന വെയിറ്റ് കറക്റ്റ് ആണോ? എങ്ങനെ തിരിച്ചറിയാം, പരിക്ക് ഒഴിവാക്കാൻ ഈ നിയമങ്ങൾ പാലിക്കാം

ഇതിനപ്പുറം ഇനി എന്ത് വേണം! 'സ്പൈഡർ മാന്റെ' കൊച്ചി ഫാൻസ് ഷോ ടിക്കറ്റ് പുറത്തിറക്കി ടോം ഹോളണ്ട്