ഫയല്‍ ചിത്രം 
Business

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുകയാണ്. 

രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 കടന്നു. 108.25 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. കൊച്ചിയിലെ ഡീസല്‍ വില 102.06 രൂപയും. 110.45 പൈസയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. തിരുവനന്തപുരത്തെ ഡീസല്‍ വില 104.14. 

108.39 രൂപയാണ് കോഴിക്കോട് പെട്രോള്‍ നിരക്ക്. ഡീസല്‍ നിരക്ക് 102.20 രൂപ. ഒരു മാസത്തിന് ഇടയില്‍ 8.12 രൂപയാണ് ഡീസലിന് കൂടിയത്. പെട്രോളിന് കൂടിയത് 6.45രൂപ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍