kerala gold rate  ഫയൽ: പിടിഐ
Business

സ്വര്‍ണം നേരിട്ട് വാങ്ങാന്‍ പോകുകയാണോ?; നിക്ഷേപത്തിന് ഈ മാര്‍ഗങ്ങള്‍ കൂടി നോക്കിക്കൂടെ!

ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഉടന്‍ തന്നെ പവന്‍ വില ഒരു ലക്ഷം രൂപ കടക്കുമെന്നാണ് പ്രതീക്ഷ. സ്വര്‍ണ വില വലിയ തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് മികച്ച സാമ്പത്തിക സുരക്ഷിതത്വമായാണ് പലരും കാണുന്നത്. എന്നാല്‍ സ്വര്‍ണം നേരിട്ട് വാങ്ങുന്നതിനേക്കാള്‍, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (Gold ETFs) ഫണ്ട് ഓഫ് ഫണ്ടുകളും (Gold FoFs) തെരഞ്ഞെടുക്കാവുന്നതാണ്. സ്വര്‍ണം നേരിട്ട് വാങ്ങി സൂക്ഷിക്കുന്നതിന് വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ഗോള്‍ഡ് ഇടിഎഫുകള്‍ (ETFs) എന്നത് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഡിജിറ്റല്‍ സ്വര്‍ണ യൂണിറ്റുകളാണ്. ഈ യൂണിറ്റുകള്‍ 99.5 ശതമാനം പരിശുദ്ധിയുള്ള ഭൗതിക സ്വര്‍ണത്തിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഡീമാറ്റ് അക്കൗണ്ട് വഴി ഓഹരികള്‍ വാങ്ങുന്നതുപോലെ തന്നെ ഇവയും വാങ്ങാനും വില്‍ക്കാനും സാധിക്കും. ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ഗോള്‍ഡ് എഫ്ഒഎഫുകള്‍ എന്നു പറയുന്നത്.

സ്വര്‍ണം നേരിട്ട് വാങ്ങുമ്പോള്‍ ഉണ്ടാകുന്ന പണിക്കൂലി, ജിഎസ്ടി, എന്നിവ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ എഫ്ഒഎഫുകള്‍ക്കോ ബാധകമല്ല. കൂടാതെ, ഭൗതിക സ്വര്‍ണം മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും ഇല്ല. ഓഹരി വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും യൂണിറ്റുകള്‍ വിറ്റ് എളുപ്പത്തില്‍ പണം ലഭ്യമാക്കാന്‍ സാധിക്കും.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ യൂണിറ്റുകള്‍ മുതല്‍ നിക്ഷേപം ആരംഭിക്കാം. ഇതിന് സ്വര്‍ണ ബിസ്‌ക്കറ്റുകളോ നാണയങ്ങളോ വാങ്ങാനുള്ളത്ര വലിയ തുക ആവശ്യമില്ല. ഗോള്‍ഡ് എഫ്ഒഎഫുകളില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. സാധാരണ മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ ഇവയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) വഴി നിക്ഷേപം നടത്താം.

gold etfs, gold Fund of Funds; alternatives for gold investment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

'അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു'

പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കരുത്, കടക്കു പുറത്ത് എന്നു പറഞ്ഞത് അതുകൊണ്ട്'

SCROLL FOR NEXT