കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. തുടര്‍ച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയില്‍ ഇന്നലെ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നും 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,640 ആയി. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രാമിന് 15 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4580 രൂപയായി. ഈ മാസത്തിന്റെ ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ല്‍ നില്‍ക്കുകയായിരുന്ന വിലയാണ് തുടര്‍ച്ചയായ രണ്ടുദിവസമായി വര്‍ധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,400 രൂപ രേഖപ്പെടുത്തി. തുടര്‍ന്ന് വില ഗണ്യമായി ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതിന്റെ പ്രതീതിയാണ് രണ്ടുദിവസമായി കണ്ടുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates