ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ

നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അഭിജിത് ദീപ്‌കെ കുറ്റപ്പെടുത്തി
Abhijeet Dipke
അഭിജിത് ദീപ്‌കെPTI
Edited By:
Updated on: 
2 min read

ബംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെ. എസ്‌ഐആറിലൂടെ ലക്ഷ്യമിട്ടത് ബിജെപിയെ എതിര്‍ക്കുന്നവരെയാണ്. എസ്‌ഐആര്‍ (SIR) പ്രക്രിയയിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തത് ബിജെപിയെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം ഇല്ലാതാക്കാനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അഭിജിത് ദീപ്‌കെ കുറ്റപ്പെടുത്തി.

Abhijeet Dipke
1970-കളിൽ എത്രപേർ അതിർത്തി കടന്നു?; എല്ലാവരെയും നാടുകടത്തൽ പ്രായോഗികമാണോ?: ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി

ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ സംഘടിപ്പിച്ച സിജെപി പ്രതിഷേധത്തിലാണ് അഭിജിത് ദീപ്‌കെയുടെ ആരോപണം. ബിജെപിയെ ശക്തമായി എതിര്‍ത്ത മുന്‍മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, അരവിന്ദ് കെജരിവാള്‍, എം കെ സ്റ്റാലിന്‍ എന്നിവരുടെ തോല്‍വിയും ഉദാഹരണമായി ദീപ്‌കെ ചൂണ്ടിക്കാട്ടി. മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ 50,000 വോട്ടുകളാണ് നീക്കം ചെയ്തതത്. അവിടെ മമത 15,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അരവിന്ദ് കെജരിവാളിന്റെ മണ്ഡലത്തില്‍ ഏകദേശം 40,000 വോട്ടുകള്‍ നീക്കം ചെയ്തു. കെജരിവാള്‍ തോറ്റത് 4000 വോട്ടുകള്‍ക്കാണ്.

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിന്റെ മണ്ഡലത്തില്‍ ഒരു ലക്ഷം വോട്ടുകളാണ് നീക്കം ചെയ്തത്. സ്റ്റാലിന്‍ 9,000 ഓളം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അധികാരം നഷ്ടമായതിനും എസ്‌ഐആര്‍ കാരണമായെന്ന് ദീപ്‌കെ ആരോപിച്ചു. 2024-ലെ തെരഞ്ഞെടുപ്പില്‍ ഈ നാല് നേതാക്കളും മോദിക്കെതിരെ പ്രചാരണം നടത്തുകയും, ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രാദേശിക ശക്തികളെ തകര്‍ക്കുക എന്നതാണ് നടപ്പാക്കിയതെന്നും അഭിജിത് ദീപ്‌കെ ആരോപിച്ചു.

കര്‍ണാടകയില്‍ ഒരു കോടി വോട്ടുകളാണ് നീക്കിയത്. രണ്ടു ശതമാനം വോട്ടുകള്‍ അധികം നേടിയാണ് എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. ബിജെപി നീക്കം ചെയ്ത വോട്ടുകള്‍ അതിലേറെ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറില്‍ വിശ്വാസമില്ല. ഗോഡ്‌സെയുടെ ആശയങ്ങളോടാണ് അവര്‍ക്ക് താല്‍പര്യം. ഗാന്ധിയാണ് ഈ രാജ്യത്തിന്റെ ആത്മാവ്, അംബേദ്കര്‍ നട്ടെല്ലുമാണ്. ദീപ്‌കെ പറഞ്ഞു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണ്. ബിജെപി ലക്ഷ്യമിടുന്നത് 'ഒരു രാജ്യം, ഒരു പാര്‍ട്ടി' എന്നതാണ്. ഹിറ്റ്‌ലറും ഈ ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിച്ചത്. ഹിറ്റ്‌ലര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും. ജനവികാരം മാറുന്നത് നരേന്ദ്രമോദി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങള്‍ക്ക് കിട്ടാത്ത വോട്ടുകള്‍ കൂട്ടത്തോടെ ഒഴിവാക്കുന്നത്. ഈ പാത നമ്മുടേതാണ്. അതിലൂടെ സഞ്ചരിച്ച് ജനാധിപത്യത്തെ തിരിച്ചുപിടിക്കണമെന്നും അഭിജിത് ദീപ്‌കെ ആഹ്വാനം ചെയ്തു.

Abhijeet Dipke
'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം
Abhijeet Dipke
'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'നിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 1000 പേർക്ക് 'പണി പോകും'
Summary

Abhijeet Dipke accuses PM Modi of 'murdering democracy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com