ഫയല്‍ ചിത്രം 
Business

സ്വര്‍ണവില വീണ്ടും കൂടി; രണ്ടുദിവസത്തിനിടെ പവന് 400 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,720 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 400 രൂപയായി. 

35  രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4215 രൂപയായി. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില.സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് പോകുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്നലെ മുതല്‍ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്