ഫയല്‍ ചിത്രം 
Business

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വില എത്തിയിരിക്കുന്നത്. 

പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 4320 രൂപയാണ് ഇന്നത്തെ വില. 

തുടര്‍ച്ചയായി രണ്ട് ദിവസം വര്‍ധിച്ച ശേഷമാണ് ഇന്നലെയും ഇന്നും വില കുറഞ്ഞത്. രണ്ട് ദിവസത്തിനിടെ പവന് 520 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയ ശേഷം സ്വര്‍ണം തിരിച്ചുകയറിയിരുന്നു. അഞ്ച് ദിവസത്തിനിടെ പവന് 800 രൂപയാണ് കുറഞ്ഞത്. പിന്നാലെ വില വീണ്ടും കയറി. എന്നാല്‍ ഇന്നലെ താഴ്ന്ന വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്