ജിപേ ആപ്പ് നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ ഫയല്‍
Business

ജിപേ ആപ്പ് നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍, അറിയേണ്ടതെല്ലാം

പേയ്‌മെന്റ് രീതികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ ആപ്പ് നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജൂണ്‍ നാല് മുതല്‍ ആപ്പിന്റെ സേവനം ലഭ്യമാകില്ലെന്നും സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകാന്‍ 'ഗൂഗിള്‍ വാലറ്റ്' എന്ന ആപ്പിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. പേയ്‌മെന്റ് രീതികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

അതേസമയം പുതിയ തീരുമാനം ഇന്ത്യയും സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങളെ ബാധിക്കില്ല. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ 2024 ജൂണ്‍ മുതല്‍ യുഎസ്സില്‍ ഈ സേവനങ്ങള്‍ ലഭിക്കില്ല. ഉപയോക്തക്കള്‍ക്ക് 'ഗൂഗിള്‍ വാലറ്റിലേക്ക് മാറാനാണ് ഗൂഗിള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സര്‍വീസ് ഉപയോഗിക്കുന്നത് വലിയ ശതമാനം ഉപയോക്താക്കളാണ്. അതുകൊണ്ട് തന്നെ പുതിയ ആപ്പിലേക്കുള്ള മാറ്റത്തിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഗൂഗിള്‍ വാലറ്റിലേക്ക് മാറുന്നതോടെ പേയ്‌മെന്റ് സംവിധാനം മെച്ചെപ്പെടും. പീയര്‍ ടു പിയര്‍ അഥവാ പി2പി പേമെന്റുകള്‍ മാറ്റത്തിന്റെ ഭാഗമായി ഗൂഗിള്‍ നീക്കം ചെയ്യും.

പുതിയ മാറ്റം ബാധിക്കുന്ന ഉപയോക്താക്കള്‍ക്ക് 2024 ജൂണ്‍ 4 ന് ശേഷവും ഗൂഗിള്‍ പേ വെബ്സൈറ്റ് ഉപയോഗിച്ച് അവരുടെ ജിപേ ബാലന്‍സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും. ഗൂഗിള്‍ വാലറ്റാണ് ഇപ്പോള്‍ 180ലേറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ്-ഡെബിറ്റ് പേമെന്റുകള്‍ ഗൂഗിള്‍ വാലറ്റിലൂടെ സാധ്യമാകും. യാത്രാ പാസുകള്‍, ഐഡി കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍, വിര്‍ച്വല്‍ കാര്‍ താക്കോലുകള്‍, തുടങ്ങിയ കാര്യങ്ങള്‍ ശേഖരിച്ച് വെക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT