ഫയല്‍ ചിത്രം 
Business

ഗൂഗിള്‍ മീറ്റില്‍ വിഡിയോ കോളുകള്‍ക്കു നിയന്ത്രണം; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം അവസാനിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം അവസാനിപ്പിച്ചു. ഗൂഗിള്‍ മീറ്റ് ആപ്പ് വഴിയുള്ള ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം ഇനി ഒരു മണിക്കൂര്‍ നേരം വരെ മാത്രമേ നീണ്ടുനില്‍ക്കുകയുളളൂ എന്ന് ഗൂഗിള്‍ അറിയിച്ചു. 

നിലവില്‍ ജൂണ്‍ വരെ പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം ലഭിച്ചിരുന്നു. ഇതാണ് അവസാനിപ്പിച്ചത്. ഇനി 55 മിനിറ്റ് കഴിയുമ്പോള്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോള്‍ ഉടന്‍ തന്നെ അവസാനിക്കുമെന്ന് കാണിച്ച് അറിയിപ്പ് നല്‍കും. കോള്‍ നീട്ടണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോക്താവ് പുതുക്കണമെന്നും ഗൂഗിള്‍ അറിയിച്ചു. അല്ലാത്തപക്ഷം 60 മിനിറ്റ് ആകുമ്പോള്‍ കോള്‍ അവസാനിക്കും.

അതേസമയം വ്യക്തിഗത കോളുകള്‍ക്ക് ഇത് ബാധകമല്ല. 24 മണിക്കൂര്‍ വരെ വീഡിയോ കോള്‍ ചെയ്യാം. മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കാണ് ഇത് ബാധകമെന്നും കമ്പനി അറിയിച്ചു. മൂന്നില്‍ താഴെയുള്ള വീഡിയോ കോളുകള്‍ 24 മണിക്കൂര്‍ വരെ തുടരാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ഫ്രീ വേര്‍ഷനായ ഗൂഗിള്‍ മീറ്റ് വഴി നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാവുന്ന തരത്തില്‍ പരിധികളില്ലാതെ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക