ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍  എക്‌സ്
Business

മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍, ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഗൂഗിള്‍ ബാര്‍ഡ് എഐ ചാറ്റ്‌ബോട്ടിനെ ഫെബ്രുവരിയില്‍ ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിള്‍ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ജെമിനി എഐ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലാണ് ലഭ്യമാകുക.

ഗൂഗിള്‍ ബാര്‍ഡ് എഐ ചാറ്റ്‌ബോട്ടിനെ ഫെബ്രുവരിയില്‍ ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ലഭിക്കുന്നതിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. ആപ്പ് വരുന്നതോടെ ഗൂഗിള്‍ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ആവേശകരമായ വാര്‍ത്ത! ഇന്ന്, ഞങ്ങള്‍ ജെമിനി മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്, ഇംഗ്ലീഷിലും 9 ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ലഭ്യമാണ്. ഞങ്ങള്‍ ഈ പ്രാദേശിക ഭാഷകളെ ജെമിനി അഡ്വാന്‍സ്ഡിലേക്കും മറ്റ് പുതിയ ഫീച്ചറുകളിലേക്കും ചേര്‍ക്കുകയും ഇംഗ്ലീഷില്‍ ഗൂഗിള്‍ മെസേജില്‍ ജെമിനി ലോഞ്ച് ചെയ്യുകയും ചെയ്യുന്നു.'' ജെമിനിയുടെ ഇന്ത്യ ആപ്പ് ലോഞ്ചിനെക്കുറിച്ച് ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എക്സ് പോസ്റ്റില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് സർക്കാരിന്റെ ലക്ഷ്യം'; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് കയ്യടിച്ച് സ്വാമി സച്ചിദാനന്ദ - വിഡിയോ

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

'റൊണാൾഡോയും നെയ്മറും ബ്രസീൽ ആണ്'; ​വീണ്ടും എയറിലായി ​ഗായത്രി സുരേഷ്

ഭര്‍ത്താവ് ഓര്‍മയായിട്ട് 11 വര്‍ഷം; 25ാം വിവാഹ വാര്‍ഷികത്തില്‍ ഉള്ളുനോവുന്ന കുറിപ്പുമായി ഇന്ദുലേഖ

വീട്ടിൽ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്

SCROLL FOR NEXT