സുഗതന്‍ ജയില്‍മോചിതനായി; സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ( വീഡിയോ)

സംഘടനയ്ക്ക് വേണ്ടിയും നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇനിയും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് സു​ഗതൻ പറഞ്ഞു
sugathan, suresh gopi
സു​ഗതനെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി സ്വീകരിക്കുന്നു വീഡിയോ ദൃശ്യത്തിൽ നിന്ന്
Edited By:
Updated on: 
1 min read

തൃശൂര്‍: കാപ്പാ കേസില്‍ കരുതല്‍ തടങ്കലിലായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ സുഗതനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. ബിജെപി പ്രവര്‍ത്തകരും സ്വീകരണം നല്‍കി. തന്നോടൊപ്പം നിന്ന മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിക്കും നന്ദി പറയുന്നുവെന്നും സുഗതന്‍ വ്യക്തമാക്കി. തന്നെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്നും സുഗതന്‍ ആരോപിച്ചു.

sugathan, suresh gopi
'സൈക്കിള്‍ മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിയെന്ന്; ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തണം'

തന്റെ വാര്‍ഡിലെ കാര്യങ്ങള്‍ നോക്കിയതും, വീട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെ നിന്നതും ബിജെപിയെന്ന പ്രസ്ഥാനമാണ്. പാര്‍ട്ടിക്കും തനിക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അഭിഭാഷകര്‍ക്കും വളരെയധികം നന്ദിയുണ്ട്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായുള്ള ജനകീയ സമരത്തിന്റെ ഓര്‍ഗസൈനിങ് കണ്‍വീനറായ അന്നു തൊട്ടു തന്നെ ലക്ഷ്യമിടുന്നതാണ്. സുഗതന്‍ ആരോപിച്ചു.

ആ സമരത്തിന്റെ പേരിലാണ് ഗുണ്ടാ ആക്ട് പേരില്‍ തനിക്കെതിരെ ചുമത്തിയത്. ഒരു പൊലീസുകാരന്‍ വിചാരിച്ചാലും ജയിലില്‍ കിടക്കാന്‍ പറ്റുമെന്ന് തെളിയിച്ചതാണ് തന്റെ അനുഭവം. ജനങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സുഗതന്‍ പറഞ്ഞു. അഞ്ചു പതിറ്റാണ്ടായിട്ടുള്ള സമരമാണ്. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ് എംഎല്‍എ. ഇനിയെങ്കിലും ജംഗ്ഷന്‍ വികസനം ഉണ്ടാകണം. അല്ലെങ്കില്‍ ഇനിയും സമരത്തിനിറങ്ങും. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സുഗതന്‍ വ്യക്തമാക്കി.

സംഘടനയ്ക്ക് വേണ്ടിയും നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇനിയും ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ലഹരി ഏറ്റവും കൂടുതല്‍ ഉള്ളത് ജയിലിന് അകത്താണെന്നാണ് തന്റെ അഭിപ്രായം. ഓപ്പറേഷന്‍ തൂഫാന്‍ എന്നു പറഞ്ഞ് നടത്തുന്നത് വെറും പ്രഹസനമാണ്. 19 ഉം 20 ഉം വയസ്സുള്ള കുട്ടികളെ 60 ഉം 65 ഉം വയസ്സുള്ള ലോക കള്ളന്മാര്‍ക്കൊപ്പമാണ് പാര്‍പ്പിക്കുന്നത്. പിന്നെങ്ങനെ കറക്ഷന്‍ നടത്തുമെന്നാണ് പറയുന്നത്. ആരെ കറക്ട് ചെയ്തുവെന്നാണ് പറയുന്നത്. ഒരാളെപ്പോലും കറക്ട് ചെയ്തിട്ടില്ലെന്നും സുഗതന്‍ പറഞ്ഞു.

sugathan, suresh gopi
ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്
sugathan, suresh gopi
ആർ സുഗതൻ പുറത്തേക്ക്; കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു
sugathan, suresh gopi
'എന്തിനാണ് ഇങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്!'; ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വി ടി ബല്‍റാം
Summary

Sugathan released from prison; received by Union Minister Suresh Gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com