

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുവപ്പു ഷാള്‍ അണിയിക്കാന്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന്റെ ശ്രമം. എന്നാല്‍ ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് അടൂര്‍ പ്രകാശ് ഒഴിഞ്ഞു മാറി. കുറച്ചു കഴിഞ്ഞ് ഇട്ടുകൊടുക്കും ഞാന്‍ എന്ന് ബ്രിട്ടാസ് മറുപടി നല്‍കുന്നുമുണ്ട്.
ഈ സംഭവത്തെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. 'എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അണ്ണാ ഡിഎംകെ എംപിയില്‍ നിന്ന് അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?'. വിടി ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ സമരത്തിനിടെ, എംപിമാരായ ജോണ്‍ ബ്രിട്ടാസും അടൂര്‍ പ്രകാശും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബ്രിട്ടാസ് അണിയിക്കാന്‍ ശ്രമിച്ച ചുവപ്പു ഷാള്‍ നിരസിച്ച അടൂര്‍ പ്രകാശ്, ബ്രിട്ടാസിനു തന്നെ അത് അണിയിക്കുകയും ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്.
മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനശൈലിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്‍ ഏകപക്ഷീയ ശൈലിയാണ് പിന്തുടരുന്നതെന്നും, മുന്നണിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിനെ രേഖാമൂലം പരാതി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates