ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടി ഫയൽ
Business

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. പൈത്തണ്‍ സെക്ഷനിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടിയെടുത്തത്. പൈത്തണ്‍ സെക്ഷനില്‍ നിലവില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഒഴിവാക്കി കുറഞ്ഞ ചെലവില്‍ ആളുകളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. പൈത്തണ്‍ സെക്ഷനില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ആളുകളെ നിയമിക്കാനാണ് കമ്പനി തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജര്‍മനിയിലെ മുനിച്ചില്‍ പുതിയ ടീമിന് രൂപം നല്‍കാനാണ് പദ്ധതി. ഇങ്ങനെ ചെയ്താല്‍ ചെലവ് കുറയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. പിരിച്ചുവിടുന്നതിനെതിരെ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം പിരിച്ചുവിടാന്‍ നടപടിയെടുക്കുന്നത് അനീതിയാണെന്നാണ് ജീവനക്കാരില്‍ ചിലര്‍ പറയുന്നത്.

തീരുമാനം വേദനാജനകമാണെന്നാണ് മറ്റൊരു ജീവനക്കാരന്‍ പ്രതികരിച്ചത്. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പൈത്തണ്‍ സെക്ഷനിലും ആളുകളെ ഒഴിവാക്കിയത്. ബംഗളൂരു, മെക്‌സികോ സിറ്റി, ഡുബ്ലിന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി പുനഃസംഘടന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT