Business

ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ് ഈടാക്കുമോ? വിശദീകരണവുമായി കമ്പനി

പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്ന്‌ ​ഗൂ​ഗിൾ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ​ഇന്ത്യയിലെ ഉപഭോക്താക്കൾ ​ഗൂ​ഗിൾ പേ വഴിയുള്ള പണ കൈമാറ്റ‌ത്തിന് ഫീസ് നൽകേണ്ടതില്ല. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്നും ​ഗൂ​ഗിൾ വ്യക്തമാക്കി. 

തല്‍ക്ഷണ പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ ചാർജ്ജുകൾ അമേരിക്കയിൽ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങൾക്ക് തടസ്സമാകില്ലെന്നും ​ഗു​ഗിൾ വക്താവ് അറിയിച്ചു. 

അടുത്തവർഷം ആൻഡ്രോയിഡ്, ഐഓഎസ് വേർഷനുകൾക്കായി പുതിയ ​ഗു​ഗിൾ പേ ആപ്പ് അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ മുമ്പ് അറിയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT