ഗൂഗിള്‍ മാപ്പ്‌, ഫയല്‍/എപി 
Business

സ്ട്രീറ്റ് വ്യൂ ആപ്പ് ഗൂഗിള്‍ പിന്‍വലിക്കാന്‍ പോകുന്നു; കാരണമിത്

സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേര്‍കാഴ്ച പോലെ യാത്രക്കാര്‍ക്ക് റോഡിന് ഇരുവശമുള്ള കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്നതാണ് സ്ട്രീറ്റ് വ്യൂ ആപ്പ്. 2023 മാര്‍ച്ചോടെ ഈ ആപ്പ് പിന്‍വലിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ആപ്പ് ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ഗൂഗില്‍ മാപ്പില്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാരന്റെ ആവശ്യാനുസരണം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് അവതരിപ്പിച്ചത്. സ്ഥലങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കുന്ന 360 ഡിഗ്രി ഇമേജറി അടക്കം വിവിധ ഫീച്ചറുകള്‍ അടങ്ങുന്നതാണ് ഈ ആപ്പ്.

നിലവില്‍ ഗൂഗിള്‍ മാപ്പ് ആപ്പില്‍ തന്നെ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. 360 ഡിഗ്രി ഇമേജറി അടക്കം യാത്രക്കാരന്റെ സൗകര്യം അനുസരിച്ചുള്ള എല്ലാ ഫീച്ചറുകളും ഇതില്‍ ഉണ്ട്. അതിനാല്‍ പ്രത്യേക ആപ്പ് അപ്രധാനമാണ് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ