Google 
Business

അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് പിടിവീഴും; മുന്നറിയിപ്പുമായി ഗൂഗിള്‍

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: സ്മാര്‍ട്ട് ഫോണുകളില്‍ അമിതമായി ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗൂഗിള്‍. അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് മുന്നറിയിപ്പ് ലേബലുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്പുകള്‍ പ്ലേ സ്റ്റോര്‍ ശുപാര്‍ശകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

മൊബൈല്‍ സ്‌ക്രീന്‍ ഓഫാക്കിയിരിക്കുമ്പോഴും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡിന്റെ 'വേക്ക് ലോക്ക്' മെക്കാനിസത്തെ ചില ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായും ഗൂഗിള്‍ കണ്ടെത്തി. ഉപയോക്താക്കള്‍ ഉപയോഗം കഴിഞ്ഞാലും 28 ദിവസമായ അഞ്ച് ശതമാനത്തിലധികം സമയത്തേക്ക് ഭാഗിക വേക്ക് ലോക്ക് മെക്കാനിസം ആക്ടീവായി തുടരുന്ന ആപ്പുകളെ ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്ലേ സ്റ്റോറിലെ പുതിയ മുന്നറിയിപ്പ് ലേബലുകള്‍ ഉയര്‍ന്ന ബാറ്ററി ഉപയോഗം കാണിക്കുന്ന ആപ്പുകളുടെ പേജില്‍ ഗൂഗിള്‍ ഒരു മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ അത്തരമൊരു സന്ദേശം കണ്ടാല്‍ മറ്റ് ആപ്പുകള്‍ തിരഞ്ഞ് കണ്ടെത്താം. ഫീച്ചര്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.

Google Play Store to warn users about Android apps that drain battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തേനിയില്‍ ചികിത്സയ്ക്ക് പോയി, ബന്ധു വീട്ടില്‍'; അമ്മയെയും ചേട്ടനെയും കുറിച്ച് പരസ്പര വിരുദ്ധ മറുപടികള്‍; സജിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും

'അഭിനയിച്ചതിന്റെ പ്രതിഫലം നൽകി, അവരുടെ ബോയ്ഫ്രണ്ട് പണം വേണമെന്ന് പറഞ്ഞ് ബഹളം വച്ചു'; നടിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായകൻ

തിരുവനന്തപുരത്ത് സൂര്യാതപമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ വെല്‍ഡിങ് തൊഴിലാളി മരിച്ചു

പ്ലേ ഓഫിലെത്താന്‍ മരണക്കളി വേണം; നിര്‍ണായക താരം പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത അടി

ലിവിങ് ടുഗദര്‍ അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാകില്ല; ഇപ്പോഴെന്തിന് ബലാത്സംഗ പരാതി?: സുപ്രീംകോടതി

SCROLL FOR NEXT