കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ
Kovalam Spa Sexual Abuse Case
Woman Health Inspector Arrested in Kovalam Spa Sexual Abuse Case, Total Arrests Rise to Six.
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Kovalam Spa Sexual Abuse Case
കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

ഒരുവർഷമായി മായയും അനുരൂപും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Kovalam Spa Sexual Abuse Case
'15 വർഷത്തെ റെക്കോഡ് തകർത്തു'; അതുൽ വേഗരാജാവ്, ഋതുപർണയ്ക്ക് സ്വർണം

പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Kovalam Spa Sexual Abuse Case
'തൂഫാന്‍ ക്ലാസ് ആണെങ്കില്‍ വരാന്‍ പോണത് മാസ്'; സൈബര്‍ തട്ടിപ്പ് തടയാന്‍ പുതിയ ഓപ്പറേഷനുമായി പൊലീസ്

സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ രണ്ട് ആധാർ കാർഡുകളിൽ ഒന്നിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്.

Kovalam Spa Sexual Abuse Case
വര്‍ഷങ്ങളായി വാഹനനികുതി കുടിശ്ശികയുണ്ടോ?; വന്‍ ഓഫര്‍; മാര്‍ച്ച് 31വരെ മാത്രം

തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി സ്പായിൽ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സ്പായിലെത്തിച്ചതിൽ മായയ്ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായവർ എല്ലാവരും റിമാൻഡിലാണ്. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

Kovalam Spa Sexual Abuse Case
കേരളത്തിന് '70': മുതിർന്ന പൗരന്മാർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്
Summary

Woman Health Inspector Arrested in Kovalam Spa Sexual Abuse Case, Total Arrests Rise to Six.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com