കേരളത്തിന് '70': മുതിർന്ന പൗരന്മാർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്

മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്.
Kerala Piravi Offers
Supplyco Announces Special Kerala Piravi Offers for Senior Citizens and Customers from November 1Supplyco/x
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.

Kerala Piravi Offers
കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ 1 മുതൽ 7 വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ 1 മുതൽ 7 വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് 7% വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.

Kerala Piravi Offers
എംഎല്‍എയ്ക്ക് 98,000 ശമ്പളം; മന്ത്രിമാര്‍ക്ക് 1.33 ലക്ഷം; ബില്‍ നാളെ നിയമസഭ പാസാക്കും

കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ 1 മുതൽ 30 വരെ 10% വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമെയാണിത് .

Kerala Piravi Offers
'ലോട്ടറിയെ തൊട്ടുകളിക്കരുത്'; രണ്ടുവര്‍ഷം വരെ തടവ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Kerala Piravi Offers
അരിയിൽ ഷുക്കൂർ വധക്കേസ് വിധി നവംബർ 12 ന്; പി ജയരാജനും ടിവി രാജേഷും പ്രതികൾ
Kerala Piravi Offers
നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി
Summary

Supplyco Announces Special Kerala Piravi Offers for Senior Citizens and Customers from November 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com