'ലോട്ടറിയെ തൊട്ടുകളിക്കരുത്'; രണ്ടുവര്‍ഷം വരെ തടവ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

വ്യാപകമായി വ്യാജ ലോട്ടറി അടിച്ച് വില്‍ക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് യാഥാര്‍ത്ഥ്യമാണെന്ന രീതിയില്‍ ആളുകളെ കബളിപ്പിക്കുകയും ചെറിയ സമ്മാനം നല്‍കിയും വലിയ സമ്മാനം ലഭിച്ചാല്‍ ഫോണ്‍ ഓഫ് ചെയ്തു പോകുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്.
kerala lottery
kerala lotteryപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യാജലോട്ടറി വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇത്തരം തട്ടിപ്പുകള്‍ മുലം ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ ലോട്ടറി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളും തുടങ്ങി ലോട്ടറി മേഖലയിലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നുണ്ട്. വലിയ ഒരു ലോബിയായിട്ട്, വലിയ ഒരു ക്രൈമായിട്ട് ഇത് മാറുകയാണ്. പ്രത്യേകിച്ച് പാലക്കാട് പോലെയുള്ള ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനെതിരെ ലോട്ടറി വകുപ്പ് കര്‍ശന നടപടിയാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ലോട്ടറി റഗുലേഷന്‍ ആക്ട് അനുസരിച്ച് ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. വലിയ ഒഫന്‍സ് ആണ് ഇവര്‍ ചെയ്യുന്നത്. വ്യാപകമായി വ്യാജ ലോട്ടറി അടിച്ച് വില്‍ക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് യാഥാര്‍ത്ഥ്യമാണെന്ന രീതിയില്‍ ആളുകളെ കബളിപ്പിക്കുകയും ചെറിയ സമ്മാനം നല്‍കിയും വലിയ സമ്മാനം ലഭിച്ചാല്‍ ഫോണ്‍ ഓഫ് ചെയ്തു പോകുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്. ഈ തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

Stringent action against fake lottery ticket sale via social media using AI: Keralam CM .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CM Satheesan
Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.
IRCTC ordered to pay Re 1 to Kerala passenger over shortfall in train ticket refund
Benjamin Netanyahu
X

FOLLOW US

ON GOOGLE DISCOVER