ഗൂഗിള്‍ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ image credit: google
Business

ജെമിനി എഐ സാങ്കേതികവിദ്യ, ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിള്‍, പിക്‌സല്‍ 9 സീരീസ് ലോഞ്ച് ഓഗസ്റ്റ് 13ന്

പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ ഫോണായ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ ഫോണായ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 9 സീരീസില്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ആണ് ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ജെമിനി എഐ സാങ്കേതികവിദ്യയോടെയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. 9 സീരീസില്‍ പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ അതിന്റെ മുന്‍ഗാമിയായ പിക്‌സല്‍ 8 പ്രോയ്ക്ക് സമാനമാണ്. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് കമ്പനിയുടെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ്. പിക്‌സല്‍ ഫോള്‍ഡ് ആണ് ഗൂഗിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍. പക്ഷേ ഇന്ത്യയില്‍ ഇത് അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡ്യുവല്‍ പില്‍ ആകൃതിയിലുള്ള കാമറ കട്ട്ഔട്ട് ഏറെ സവിശേഷതകള്‍ നിറഞ്ഞതാണെന്ന് കമ്പനി അവകാശപ്പെട്ടു. റിയര്‍ പാനലിന്റെ മുകളില്‍ ഇടത് കോണിലുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ക്രമീകരണത്തിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. ഫോണില്‍ സ്‌ക്രീനിന്റെ ഇടതുവശത്ത് ഒരു പഞ്ച്-ഹോള്‍ കാമറ ഉണ്ടായിരിക്കുമെന്നാണ് സൂചനകള്‍. ജെമിനി എഐ സാങ്കേതികവിദ്യ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!