ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്, പ്ലേ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തു  
Business

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തും, പ്ലേ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തു

നിലവില്‍ ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെയ്മെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് എപികെ ഫയല്‍ ഉപയോഗിച്ച് ആപ്പ് സൈഡ്ലോഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍ ചേര്‍ക്കാനും കഴിയും. രാജ്യത്തെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയ്ക്കൊപ്പം ആപ്പ് പ്രവര്‍ത്തിക്കുമൊന്നാണ് റിപ്പോര്‍ട്ട്.

ആഗോള തലത്തില്‍ 77 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭിക്കും. എസ്ബിഐ, എയര്‍ഇന്ത്യ, പിവിആര്‍ ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് പിന്തുണയ്ക്കുമെന്നാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സ്‌ക്രീന്‍ഷോട്ടുകളെല്ലാം മാറ്റി ഗൂഗിള്‍ വാലറ്റിന്റെ യുഎസ് പതിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ചു.

ഗൂഗിര്‍ വാലറ്റ് സേവനം ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നയായും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

അരിയാണോ ഗോതമ്പ് ആണോ ആരോ​ഗ്യത്തിന് കൂടുതൽ നല്ലത്?

'ആരായാലും എവിടെ ഒളിച്ചിരുന്നാലും വകവരുത്തും'; പുതിയ നേതാവ് മുജ്തബയെയും വധിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും

SCROLL FOR NEXT