പ്രതീകാത്മക ചിത്രം 
Business

സ്ഥലമില്ലെന്ന് പരാതി വേണ്ട; ​ഗു​ഗിൾ വർക്ക്സ്പേസ് സംഭരണശേഷി കൂട്ടുന്നു; 15 ജി ബിയിൽ നിന്ന് 1000 ജി ബിയിലേക്ക് 

സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ​ഗൂ​ഗിളിന്റെ വ്യക്തി​ഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി ബിയിൽ നിന്ന് ഒരു ടെറാബൈറ്റ് (അതായത് 1000 ജി ബി) ആയി ഉയർത്തും. ഔദ്യോ​ഗിക ബ്ലോ​ഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ മാറ്റം വരുന്നതോടെ എല്ലാ അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.

ജി-മെയിൽ, ​ഗൂ​ഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലെന്നോർത്തുള്ള ആശങ്കകൾക്കാണ് ഇതോടെ അവനസാനമാകുന്നത്. ​ഗൂ​ഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നചുമായ ജി-മെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ​ഗൂ​ഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ​ഗൂ​ഗിൾ വർക്ക്സ്പേസ്. നേരത്തെ ജി സ്യൂട്ട് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനപതിപ്പ് ഉപഭോക്താക്കൾക്ക് സൗജന്യമാണ്. 

മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷ, പല വ്യക്തികൾ ഒരേ സന്ദേശം ഒരേ സമയം അയക്കാനുള്ള മെയിൽമെർജ് സംവിധാനം എന്നിവ പുതിയതായി ഉൾപ്പെടുത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'

വ്യോമാക്രമണമോ? റിയാദ് എയര്‍പോര്‍ട്ടിന് സമീപം കറുത്ത പുകയും തീജ്വാലകളും, റിപ്പോര്‍ട്ട്