ആറു സംസ്ഥാനങ്ങളിൽ കൂടി SSR നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; അന്തിമ പട്ടിക ജനുവരി 21 ന്

എസ്എസ്ആർ പ്രവർത്തനങ്ങൾ നവംബർ 20 ന് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
Election Commission of India
Election Commission of India File
Edited By:
Updated on: 
1 min read

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്‌കരണം (എസ്എസ്ആർ) നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. അരുണാചൽ പ്രദേശ്, ചണ്ഡീഗഡ്, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു, മിസോറാം, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലാണ് എസ്എസ്ആർ നടത്തുന്നത്. അന്തിമ പട്ടിക 2027 ജനുവരി 21 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്എസ്ആർ പ്രവർത്തനങ്ങൾ നവംബർ 20 ന് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിലുള്ള വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കുകയും അനർഹമായ പേരുകൾ നീക്കം ചെയ്യുകയും ചെയ്യുന്നതാണ് എസ്എസ്ആർ പ്രക്രിയ. ഈ പ്രദേശങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം ( SIR) പൂർത്തിയായിരുന്നു.

പുതിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുത്തിയതോടെ, ആകെ എസ്എസ്ആറുകളുടെ എണ്ണം 23 ആയി ഉയർന്നു. പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു, മിസോറാം, ഒഡീഷ, സിക്കിം എന്നിവയാണ് എസ്എസ്ആർ നടപ്പാക്കുന്ന സംസ്ഥാനങ്ങൾ.

Election Commission of India
കുട്ടനാട് സിപിഎമ്മില്‍ ഭിന്നത രൂക്ഷം; കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു, കടുത്ത നടപടിയുമായി നേതൃത്വം
Election Commission of India
ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!
Summary

Election Commission orders conduct of SSR in six more states

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER