പ്രതീകാത്മക ചിത്രം 
Business

ഏപ്രില്‍ ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സ് ചെലവേറിയതാകും; പ്രീമിയം തുക കൂട്ടാന്‍ നിര്‍ദേശം

വിവിധ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവിധ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. ഏപ്രില്‍ ഒന്നുമുതല്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുറത്തിറക്കിയത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുന്നത്. 1,000 സിസി  ഉള്ള സ്വകാര്യ കാറുകളുടെ പ്രീമിയം തുക 2094 രൂപയായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. 2019-20ല്‍ ഇത് 2072 രൂപയായിരുന്നു.

 1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നിലവില്‍ 3,221 രൂപയാണ് പ്രീമിയം. ഇത് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 3,416 രൂപയായി ഉയരും., 1,500 സിസിക്ക് മുകളിലുള്ള കാര്‍ ഉടമകള്‍ക്ക് നിലവില്‍ 7,890 രൂപയാണ് പ്രീമിയം. ഇത്  7,897 രൂപയായി വര്‍ധിക്കും.

തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം

150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ താഴെയുള്ളതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 2,804 രൂപയുമായിരിക്കും പ്രീമിയം തുക . സ്വകാര്യ ഇലക്ട്രിക് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതലായിരിക്കും പ്രീമിയം നിരക്ക്.കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം, പുതുക്കിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT