പ്രതീകാത്മക ചിത്രം 
Business

അസംസ്‌കൃത എണ്ണയുടെ വില ഉയരുമെന്ന് സൂചന; ഡീസല്‍ കയറ്റുമതിയുടെ ലാഭനികുതി വീണ്ടും വര്‍ധിപ്പിച്ചു

ഡീസലിന്റെ കയറ്റുമതി വരുമാനത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ലാഭനികുതി  സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡീസലിന്റെ കയറ്റുമതി വരുമാനത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ലാഭനികുതി  സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 13.5 രൂപയായാണ് നികുതി വര്‍ധിപ്പിച്ചത്. ഏഴു രൂപയില്‍ നിന്നാണ് ഈ വര്‍ധന.

വിമാന ഇന്ധനത്തിന്റെ കയറ്റുമതി വരുമാനത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ലാഭനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ മേല്‍ ഏര്‍പ്പെടുത്തിയ തീരുവയും ഉയര്‍ത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ഉടന്‍ തന്നെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പ്രേരണയായത്.

വിമാന ഇന്ധന കയറ്റുമതിയുടെ ലാഭനികുതി ലിറ്ററിന് രണ്ടുരൂപയില്‍ നിന്ന് ഒന്‍പത് രൂപയായാണ് വര്‍ധിപ്പിച്ചത്.  ഇന്നുമുതല്‍ നികുതി പ്രാബല്യത്തില്‍ വന്നതായും സര്‍ക്കാര്‍ അറിയിച്ചു. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയിന്മേല്‍ ഏര്‍പ്പെടുത്തിയ തീരുവ ടണ്ണിന് 13000 രൂപയില്‍ നിന്ന് 13,300 രൂപയായാണ് വര്‍ധിപ്പിച്ചത്. ഉടന്‍ തന്നെ അസംസ്‌കൃത എണ്ണയുടെ ഉല്‍പ്പാദനം ഒപ്പെക്ക് വെട്ടിച്ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളാണ് നികുതി വര്‍ധിപ്പിക്കാന്‍ കാരണം. ജൂലൈയിലാണ് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ ലാഭനികുതി ഏര്‍പ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം