ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ കാര്‍ മോഡലുകളിലും ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. 2030 ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ 2030 ഒക്ടോബര്‍ ഒന്നുമുതല്‍ വിപണിയിലെത്തുന്ന പുതിയ കാറുകളില്‍ ഈ സംവിധാനം നിര്‍ബന്ധമായിരിക്കും.
2030 വരെ നിരത്തില്‍ ഓടുന്ന വാഹനങ്ങള്‍ 2032 ഒക്ടോബര്‍ ഒന്നിനകം പുതിയ സംവിധാനത്തിലേക്ക് മാറിയിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കരട് നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ വാഹനത്തിന്റെ പാതയില്‍ കാല്‍നടയാത്രക്കാര്‍, കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയ തടസ്സങ്ങള്‍ തിരിച്ചറിയാന്‍ കാമറ അല്ലെങ്കില്‍ റഡാര്‍ അധിഷ്ഠിത സംവിധാനങ്ങളോട് കൂടിയ ലെവല്‍ 2 അഡാസ് സൗകര്യം പുതിയ ഒട്ടുമിക്ക വാഹനങ്ങളിലും ലഭ്യമാണ്. ഈ സംവിധാനം ആദ്യം ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഉചിതമായ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍ സ്വയം ബ്രേക്ക് ചെയ്യുകയും ചെയ്യും.
ഇത് കൂട്ടിയിടികള്‍ ഒഴിവാക്കാനോ അപകടങ്ങളുടെ ആഘാതം കുറയ്ക്കാനോ സഹായിക്കുന്നുണ്ട്. മീഡിയം, ഹെവി വാഹനങ്ങളിലും കര്‍ശനമായ ബ്രേക്കിങ് മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2027 ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി ട്രക്കുകളില്‍ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ നിര്‍ബന്ധമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates