cash transaction ഫയൽ
Business

പത്തുലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചോ?; ആദായനികുതി വകുപ്പ് അറിയും, ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക

രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കുന്ന തരത്തിലാണ് പരിഷ്‌കാരം കൊണ്ടുവന്നത്. ചെറുകിട ഇടപാടുകളേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളവയില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പണമായി പിന്‍വലിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ പിന്‍വലിക്കുന്ന ആകെ തുക 10 ലക്ഷം രൂപ കടന്നാല്‍ ആ വിവരം ബാങ്കുകള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, വലിയ തുക പണമായി കൈകാര്യം ചെയ്യുന്നവര്‍ ഈ നിയമം മനസിലാക്കേണ്ടത് പ്രധാനമാണ്.

പലരും കരുതുന്നതുപോലെ ഇത് ഒറ്റത്തവണ പിന്‍വലിക്കുന്ന തുകയെ അടിസ്ഥാനമാക്കിയല്ല. ഉദാഹരണത്തിന്, ഏപ്രിലില്‍ 2 ലക്ഷം, ഓഗസ്റ്റില്‍ 3 ലക്ഷം, ഡിസംബറില്‍ 5 ലക്ഷം എന്നിങ്ങനെ പിന്‍വലിച്ചാലും ആകെ തുക 10 ലക്ഷം ആകും. സാമ്പത്തിക വര്‍ഷത്തിനിടെ അക്കൗണ്ടില്‍ നിന്നുള്ള മൊത്തം കാഷ് ഇടപാടുകളാണ് അധികൃതര്‍ പരിഗണിക്കുന്നത്.

ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ഇത്തരം ഉയര്‍ന്ന മൂല്യമുള്ള കാഷ് ഇടപാടുകള്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യതയുണ്ട്. ഉയര്‍ന്ന മൂല്യമുള്ള ബാങ്കിങ് ഇടപാടുകള്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കും. കാഷ് പിന്‍വലിക്കലുകളും നിക്ഷേപങ്ങളും പാന്‍ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുകയും ആവശ്യമായ വിവരങ്ങള്‍ ആദായനികുതി വകുപ്പിലേക്ക് ബാങ്കുകള്‍ കൈമാറുകയും ചെയ്യും.

പ്രഖ്യാപിത വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതില്‍ പണം പിന്‍വലിക്കല്‍ നടത്തുകയോ, പിന്‍വലിച്ച പണം വീണ്ടും വീണ്ടും അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ, സാമ്പത്തിക ഇടപാടുകളും വരുമാന രേഖകളും തമ്മില്‍ പൊരുത്തക്കേട് കാണിക്കുകയോ ചെയ്താല്‍ ആദായനികുതി വകുപ്പിന്റെ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ട്.

10 ലക്ഷം കവിയുന്ന കാഷ് പിന്‍വലിക്കല്‍ കുറ്റമല്ല. എന്നാല്‍ വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ അത് ആദായനികുതി വകുപ്പിനെ അറിയിക്കുമെന്ന കാര്യം മറക്കരുത്. വരുമാന രേഖകളും ബാങ്ക് ഇടപാടുകളും തമ്മില്‍ വ്യക്തതയും പൊരുത്തപ്പെടലും നിലനിര്‍ത്തിയാല്‍ അനാവശ്യമായ നികുതി സംശയങ്ങളും അന്വേഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Have you withdrawn more than Rs 10 lakh?; The Income Tax Department will know, make sure of these things

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്, വിചാരണ നേരിടണമെന്ന് കോടതി

സഞ്ജുവല്ല, സൂര്യകുമാറിന് പകരക്കാരൻ അയ്യർ! ടി20 ടീമിൽ വൻ അഴിച്ചു പണിയുമായി ബിസിസിഐ

പ്രമേഹരോ​ഗികൾ നിർബന്ധമായും ഡയറ്റിൽ ചേർക്കേണ്ട 9 ഭക്ഷണങ്ങൾ

'ബി ഗ്രേഡ് സിനിമയേക്കാള്‍ മോശം, ജാന്‍വിയെ അപമാനിച്ചു'; 'പെദ്ദി' വിവാദത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍

ലോകകപ്പില്‍ കാണികള്‍ക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരാം, പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഫിഫ നിര്‍ദേശം

SCROLL FOR NEXT