HDFC Bank  
Business

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

ഏപ്രിൽ 1 മുതൽ എടിഎമ്മുകളിൽ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ എടിഎമ്മുകളിൽ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു.

ഇനി മുതൽ യുപിഐ അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് പ്രത്യേകം പരിഗണിക്കില്ല. ഏപ്രിൽ ഒന്നുമുതൽ ഓരോ മാസവും അനുവദിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തിൽ ഇതും ഉൾപ്പെടുത്തും. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് ഓരോ പിൻവലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും.

നിലവിൽ, സ്വന്തം അക്കൗണ്ട് ഉടമകൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ പിൻവലിക്കൽ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഇതര എടിഎമ്മുകളിൽ പ്രമുഖ ആറ് നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളിൽ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.

എടിഎമ്മുകളിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യുപിഐ ആപ്പ് വഴി ഇടപാട് നടത്തുന്നതാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ. ഇത് ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.

HDFC Bank to charge for UPI ATM withdrawals in these cases from April 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി