Health Insurance പ്രതീകാത്മക ചിത്രം
Business

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

ഉയര്‍ന്ന പ്രീമിയം കാരണം ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ പലതും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഉയര്‍ന്ന പ്രീമിയം കാരണം ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ പലതും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. പ്രതിമാസ ശമ്പളം വാങ്ങുന്നവര്‍ക്ക് പോലും ഉയര്‍ന്ന പ്രീമിയം തുക വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പ്രതിവര്‍ഷം വെറും 899 രൂപയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാലോ?

പോസ്റ്റ് ഓഫീസിന്റെ ആരോഗ്യ ഇന്‍ഷുറന്‍സാണ് ഇത്. 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രതിവര്‍ഷം 899 രൂപ മാത്രം മതി. ഏതൊരു സാധാരണക്കാരന്റെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് പോസ്റ്റ് ഓഫീസിന്റെ ഈ ഇന്‍ഷുറന്‍സ് സ്‌കീം വികസിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ 18 വയസ്സിന് മുകളിലുള്ള ഒരാള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് 5,000 രൂപയെങ്കിലും പ്രീമിയം നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍ നിവ ബൂപ ഇന്‍ഷുറന്‍സുമായി ചേര്‍ന്നുള്ള ഈ പ്ലാനില്‍ വളരെ കുറഞ്ഞ നിരക്കില്‍ സുരക്ഷ ഉറപ്പാക്കാം. പോളിസി ഉടമയ്ക്ക് കുടുംബത്തിനായി പോളിസി വാങ്ങുകയാണെങ്കില്‍ കൂടുതല്‍ കിഴിവുകള്‍ ലഭിക്കും.

പോസ്റ്റ് ഓഫീസ് ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴിയാണ് ഉറപ്പാക്കുന്നത്. ഇവിടെ 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പോളിസിയില്‍ അപേക്ഷിക്കാം. മാത്രമല്ല ജനിച്ച് 91 ദിവസത്തിനു ശേഷമുള്ള കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമാവാം. മറ്റേതെങ്കിലും ഇന്‍ഷുറന്‍സ് സ്‌കീമിന്റെ ഭാഗമായവര്‍ക്കും ഇവിടെ ചേരാം. പക്ഷേ നിലവില്‍ വലിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ പോളിസിയില്‍ ചേരാന്‍ സാധിക്കില്ല.

എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം നല്‍കുന്നില്ല. ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അഥവാ ഐപിപിബി വഴിയാണ് ഈ ആരോഗ്യ ഇന്‍ഷുറന്‍സിന് അപേക്ഷിക്കുന്നത്. നേരത്തെ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അധികമായി 200 രൂപ കൂടെ അടച്ച് അക്കൗണ്ട് ആരംഭിക്കാം.

പ്രധാനമായും നാല് തരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ 899 രൂപയുടെ സ്‌കീം വ്യക്തിഗത പ്ലാനാണ്. അതിനു പുറമേ ഭാര്യക്കും ഭര്‍ത്താവിനും ഒരുമിച്ചുള്ള പ്ലാന്‍ എടുത്താല്‍ പ്രതിവര്‍ഷം 1,399 രൂപ അടക്കേണ്ടി വരും. ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും പ്ലാനില്‍ ചേര്‍ന്നാല്‍ പ്രതിവര്‍ഷം 1,799 രൂപ അടക്കേണ്ടി വരും. എന്നാല്‍ ഭാര്യയും ഭര്‍ത്താവും, രണ്ടു കുട്ടികളും ഒരുമിച്ച് പരിരക്ഷ ആവശ്യമുണ്ടെങ്കില്‍ പ്ലാനിന്റെ പ്രീമിയം തുക 2,199 രൂപയായിരിക്കും. ഇതിനായി അപേക്ഷിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിക്കണം. മേല്‍വിലാസ തെളിവിനായി റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി എന്നിവയില്‍ ഒന്ന് നല്‍കാം.ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കേണ്ടതാണ്.

ആശുപത്രി വാസത്തിന്റെ ആദ്യഘട്ടത്തില്‍ 2 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ക്ക് ചില നിബന്ധനകള്‍ ഉണ്ടെങ്കിലും, അംഗീകൃത ആശുപത്രികളില്‍ 5 ലക്ഷം രൂപ വരെ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണ്. പോളിസി എടുത്ത് 30 ദിവസത്തിന് ശേഷം മിക്ക രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. എന്നാല്‍ ചില പ്രത്യേക രോഗങ്ങള്‍ക്ക് ആദ്യ രണ്ട് വര്‍ഷം കവറേജ് ലഭിക്കില്ല.

എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ അല്ലെങ്കില്‍ പ്രദേശത്തെ പോസ്റ്റ്മാന്‍ വഴിയോ ഈ ഇന്‍ഷുറന്‍സ് പോളിസി എടുക്കാവുന്നതാണ്. നിലവില്‍ മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവര്‍ക്കും ഈ പ്ലാന്‍ ഒരു 'ടോപ്പ്-അപ്പ്' ആയി ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Health insurance worth Rs 15 lakh for just Rs 899

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്